സ്വർണവിലയിൽ വീണ്ടും ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ

ഒമ്പത് ദിവസത്തിനിടെ 1440 രൂപ വർധിച്ച ശേഷം കഴിഞ്ഞ ദിവസം മുതലാണ് വില കുറഞ്ഞ് തുടങ്ങിയത്
സ്വർണവിലയിൽ വീണ്ടും ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ
Published on
Updated on

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 51,120 രൂപയായി കുറഞ്ഞു. ഗ്രാമിന് 80 രൂപ കുറഞ്ഞ് 6390 രൂപയായി.

കഴിഞ്ഞ മാസം 17 ന് സ്വർണവില 55,000 രൂപയായി ഉയർന്നിരുന്നു. എന്നാൽ കേന്ദ്രബജറ്റ് പ്രഖ്യാപനത്തിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ വിലയിൽ ഇടിവുണ്ടാവുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും വില വർധിച്ചിരുന്നു. ഒമ്പത് ദിവസത്തിനിടെ 1440 രൂപ വർധിച്ച ശേഷം കഴിഞ്ഞ ദിവസം മുതലാണ്  കുറഞ്ഞ് തുടങ്ങിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com