ഉപയോഗിക്കുന്ന ആദ്യത്തെ തുള്ളി മദ്യം മുതല്‍ ക്യാന്‍സറിനുള്ള സാധ്യത ഉയര്‍ത്തുന്നുവെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
മിതമായ അളവിലുള്ള മദ്യപാനം പോലും മുതിര്‍ന്നവരില്‍ ക്യാന്‍സര്‍ ബാധക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, 60 വയസും അതില്‍ കൂടുതലുമുള്ള 1,35,000 പേരില്‍ 12 വര്‍ഷത്തോളം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചെറിയ അളവിലുള്ള മദ്യത്തിന്‍റെ ഉപയോഗം പോലും കാന്‍സര്‍ ബാധയിലേക്കും മരണത്തിലേക്കും നയിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഓട്ടോനോമ ഡി മാഡ്രിഡിലെ പ്രിവൻ്റീവ് മെഡിസിൻ ആൻ്റ് പബ്ലിക് ഹെൽത്ത് അസിസ്റ്റൻ്റ് പ്രൊഫസറും പഠനത്തിൻ്റെ മുഖ്യ രചയിതാവുമായ ഡോ റൊസാരിയോ ഒർട്ടോല പറഞ്ഞു.
ALSO READ : നിർജലീകരണമോ? പരീക്ഷിക്കൂ ഈ 6 തരം ജ്യൂസുകള്‍
ഉപയോഗിക്കുന്ന ആദ്യത്തെ തുള്ളി മദ്യം മുതല്‍ ക്യാന്‍സറിനുള്ള സാധ്യത ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2016-17, 2020-21 കാലങ്ങളില്‍ അമേരിക്കയില്‍ അമിത മദ്യപാനം മൂലമുള്ള മരണങ്ങളില്‍ 30 ശതമാനത്തോളം വര്‍ധനവ് കണ്ടെത്തി. ഏത് അളവിലായാലും മദ്യത്തിന്‍റെ ഉപയോഗം മനുഷ്യന് ഹാനികരമാണെന്ന് കനേഡിയൻ സെൻ്റർ ഓൺ സബ്‌സ്റ്റൻസ് യൂസ് ആൻഡ് അഡിക്ഷനും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കുന്നു.