സ്മാർട്ട് ഫോണുകളുടെ കാലാവധി നീട്ടാനുള്ള മറ്റ് മാർഗങ്ങളും
ഒരു സ്മാർട്ട്ഫോൺ എത്ര നാൾ നിലനിൽക്കും എന്നത് അതിൻ്റെ ഹാർഡ് വെയറിനെ അല്ല, മറിച്ച് സോഫ്റ്റ് വെയറിനെ അപേക്ഷിച്ചിരിക്കും. ആൺഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് രണ്ട് തരത്തിലുള്ള അപ്ഡേറ്റുകളാണ് ഉള്ളത്. ഒന്ന്, ഓ.എസ് അഥവാ ഓപ്പറേറ്റിങ് സിസ്റ്റത്തിനെ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ളതായിരിക്കും. രണ്ടാമത്തേത്, ബഗ്സുകളും ഗ്ലീച്ചുകളെയും മൊത്തത്തിലുള്ള സെക്യൂരിറ്റിയെയും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള അപ്ഡേറ്റാണ്. ബഗ്സുകളെന്നാൽ സോഫ്റ്റ് വെയറിൽ വരാൻ സാധ്യതയുള്ള തെറ്റുകളാണ്. ഇതിന് ഫോണിൻ്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം. ഗ്ലിച്ചർ എന്നാൽ ഹാർഡ് വെയറിലോ സോഫ്റ്റ് വെയറിലോ വരാൻ സാധ്യതയുള്ള തെറ്റുകളെയാണ്.
ഓരോ മൊബൈൽ കമ്പനിയെ അനുസരിച്ച് അതിൻ്റെ സോഫ്റ്റ് വെയറുകളിലും ഗുണനിലവാരത്തിലും വ്യത്യാസമുണ്ടാകും. വിലകൂടിയ ഫോണുകളിൽ കുറഞ്ഞത് രണ്ട് വർഷത്തേക്കുള്ള ആൺഡ്രോയിഡ് അപ്ഡേറ്റുകളുണ്ടാകും മൂന്ന് വർഷത്തേക്കുള്ള സെക്യൂരിറ്റി അപ്ഡേറ്റുകളുമുണ്ടാകും. വിലകുറവുള്ള ഫോണുകളിൽ സെക്യൂരിറ്റി അപ്ഡേറ്റുകൾ കുറവായിരിക്കും. ഇത് അവയുടെ പ്രവർത്തനത്തെ ഒരു വർഷത്തിനുള്ളിൽ തന്നെ ബാധിച്ചെന്ന് വരാം.
ആൺഡ്രോയിഡ് ഫോണുകളിലുള്ള പൊതുവായ പ്രശ്നമാണ് ഓവർഹീറ്റിങ്. ഫോൺ അമിതമായി ചൂടാവുന്നത് കുറയ്ക്കുന്നതിന് ഓട്ടോമാറ്റിക് ബാക്ഗ്രൗണ്ട് അപ്ഡേറ്റ് എന്ന ഫീച്ചർ ഡിസേബിൾ ചെയ്യുകയോ അല്ലെങ്കിൽ പഴ ഓഎസ് വേർഷൻ തിരിച്ചെടുക്കുകയോ ചെയ്യാം.
ഒരു ഫോണിൻ്റെ ശരിയായ പ്രവർത്തനത്തിന് അനിവാര്യമായ മറ്റൊരു ഘടകം ബാറ്ററിയാണ്. പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ ഫോണിൻ്റെ ഊഷ്മളമായ പ്രവർത്തനത്തിന് ബാറ്ററി കേട് വരാതെ സംരക്ഷിക്കണം. ഫോൺ ചൂടാകാതെ സൂക്ഷിക്കുക എന്നതാണ് ആദ്യ മാർഗം. എപ്പോഴും ഫോണിലെ ചാർജ് 50 ശതമാനത്തിന് മുകളിലായി സൂക്ഷിക്കണം. രാത്രി മുഴുവനും ഫോൺ ചാർജ് ചെയ്യാനിടുന്നതിന് പകരം കപാസിറ്റി 80 മുതൽ 100 ശതമാനം എത്തുമ്പോഴേക്കും ചാർജിങ് അവസാനിപ്പിക്കുക.
ചില ആപ്പുകളും അപകടകാരികളാണ്. അമിതമായി ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് ചാർജ് വേഗത്തിൽ കുറയാൻ കാരണമാകും. ബാറ്റിയുടെ ചാർജിൻ്റെ വലിയൊരു ഭാഗവും ഇവയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കേണ്ടി വരും. ഒരു സ്മാർട്ട് ഫോണിൻ്റെ കാലാവധിയെ കാര്യമായി ബാധിക്കുന്ന ഒന്നാണ് ഡിസ്പ്ലേയുടെ റെസല്യൂഷൻ. കൂടുതൽ റെസല്യൂഷനുള്ള ഫോണുകൾ കൂടുതൽ ക്ലാരിറ്റിയും മികച്ച പിക്ചർ ക്വാളിറ്റിയും നൽകുന്നു. ഇത് ചാർജ് കൂടുതൽ ഉപയോഗിക്കാൻ കാരണമാകുന്നു.
മറ്റൊരു കാര്യമെന്തെന്നാൽ ഫോണിൻ്റെ ഉപയോഗത്തിന് അനുസരിച്ച് കാലക്രമേണ ബാറ്ററിയുടെ ചാർജിങ് കപാസിറ്റിയും കുറയുന്നതായിരിക്കും. ഫോണിൻ്റെ ചാർജ് സൈക്കിളും ബാറ്ററിയുടെ നിലവിലെ പ്രവർത്തന ക്ഷമതയും എല്ലാം മനസ്സിലാക്കാൻ സഹായിക്കുന്ന ആപ്പുകളും പ്ലേസ്റ്റോറിൽ ലഭ്യമാണ്.
സ്മാർട്ട് ഫോണുകളുടെ കാലാവധി നീട്ടാനുള്ള മറ്റ് മാർഗങ്ങളും ഉണ്ട്
1. വൈഫൈ നെറ്റ് വർക്കുകളിലൂടെ അയക്കുന്ന ഡാറ്റയുടെ അളവ് കുറയ്ക്കുക.
2. ആവശ്യമില്ലാത്ത സമയങ്ങളിലെല്ലാം ബ്ലൂടൂത്ത് ഓഫ് ആക്കി വെക്കുക
3.സ്ക്രീൻ ബ്രൈറ്റ് ഓട്ടോ ഇടുന്നതാണ് നല്ലത്. ഇത് ആവശ്യത്തിനനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്തോളും
4.ഫോൺ ഉപയോഗം കഴിഞ്ഞാൽ ബാക്ഗ്രൗണ്ടിൽ കിടക്കുന്ന ആപ്പുകളെല്ലാം ക്ലോസ് ചെയ്യുക. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം, യൂറ്റൂബ് തുടങ്ങിയ ചാർജ് അമിതമായി ഉപയോഗിക്കുന്ന ആപ്പുകൾ.
5. ഫോണിന് കേട് സംഭവിക്കാതെ സംരക്ഷിക്കുക. നിലത്ത് വീഴാതെ, വെള്ളം പറ്റാതെ എല്ലാം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.