മോശം മാനസികാവസ്ഥ നമ്മളെ മാത്രമായിരിക്കില്ല..നമ്മുടെ ചുറ്റുമുള്ളവരെയും ബാധിക്കും. ബന്ധങ്ങൾ വരെ നഷ്ടപ്പെട്ടെന്ന് വന്നേക്കാം.
നമുക്കെല്ലാവർക്കും ജീവിതത്തിൽ നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകും... അതെല്ലാം നമ്മുടെ മാനസികാവസ്ഥയെയും ദൈനംദിന ജീവിതത്തെയും ബന്ധങ്ങളെയും ജോലിയെയുമൊക്കെ ബാധിച്ചെന്നു വരാം. മോശം മാനസികാവസ്ഥ നമ്മുടെ ശ്രദ്ധയെയും ആശയവിനിമയശേഷിയെയും ബാധിക്കും. മോശം മാനസികാവസ്ഥ നമ്മളെ മാത്രമായിരിക്കില്ല...നമ്മുടെ ചുറ്റുമുള്ളവരെയും ബാധിക്കും. ബന്ധങ്ങൾ വരെ നഷ്ടപ്പെട്ടെന്ന് വന്നേക്കാം.
അവബോധവും സ്വീകാര്യതയും: മോശം മാനസികാവസ്ഥയിലായിരിക്കുമ്പോൾ നമ്മൾ സാഹചര്യത്തെ തിരിച്ചറിയുകയും, അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ആദ്യപടി. നമ്മുടെ വികാരങ്ങൾ തിരിച്ചറിഞ്ഞ് അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.
പ്രകടിപ്പിക്കുക/ആശയവിനിമയം ചെയ്യുക: നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള സമയമാണെന്നും അത് നിങ്ങളുടെ ഇടപെടലുകളെ ബാധിച്ചേക്കാമെന്നും ചുറ്റുമുള്ള ആളുകളെ അറിയിക്കുക. ഇത് തെറ്റിദ്ധാരണകൾ തടയാൻ സഹായിക്കും.
ഒരു ഇടവേള എടുക്കുക: നടക്കുക, ദീർഘശ്വാസമെടുക്കുന്നത് പരിശീലിക്കുക, അല്ലെങ്കിൽ സന്തോഷം നൽകുന്ന ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടുക എന്നിവയും മോശം മാനസികാവസ്ഥയെ കുറയ്ക്കാൻ സഹായിക്കും. കാരണം, ചിലപ്പോഴൊക്കെ, സമ്മർദ്ദം തരുന്ന സാഹചര്യങ്ങളിൽ നിന്ന് ഒരു ഇടവേള എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ധ്യാനം അല്ലെങ്കിൽ ജേണലിംഗ്: ശ്വസന വ്യായാമങ്ങൾ എന്നിവ പോലുള്ള മൈൻഡ്ഫുൾനെസ് ടെക്നിക്കുകൾ പരിശീലിക്കുക. മോശം മാനസികാവസ്ഥ വർദ്ധിക്കുന്നത്തിൽ നിന്ന് തടയാൻ ഇതെല്ലാം നമ്മളെ സഹായിക്കും.
പ്രൊഫഷണൽ സഹായം തേടുക: ഒരു മെഡിക്കൽ സഹായം തേടുന്നതുവഴി മനസികാവസ്ഥ നിയന്ത്രിക്കാനും നമ്മുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് തിരിച്ചറിയാനും ക്ലാസ്സുകളും, തെറാപ്പികളും മറ്റും എടുക്കുന്നതു വഴി നിങ്ങളെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സധിക്കും. മോശം മാനസികാവസ്ഥ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കേണ്ടതില്ല. അതിൻ്റെ ആഘാതം തിരിച്ചറിഞ്ഞ് അത് കൈകാര്യം ചെയ്യുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെ ജോലി, ബന്ധങ്ങൾ, എന്നിവയെ എല്ലാം മോശമായി ബാധിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് രക്ഷ നേടാം.