രാവിലെ ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം

ഉണരുമ്പോള്‍ സ്ഥിരമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെടുന്നത് ആശങ്കയുണ്ടാക്കുന്ന ഒന്നാണ്
രാവിലെ ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം
Published on

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ രാവിലെ അനുഭവപ്പെടുന്ന രക്തസമ്മര്‍ദ്ദം നിങ്ങളുടെ മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ കുറിച്ച് വലിയ സൂചനകള്‍ നല്‍കുന്നു. നമ്മുടെ രക്തസമ്മര്‍ദ്ദം സ്വാഭാവികമായും ദിവസം മുഴുവന്‍ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാല്‍ ഉണരുമ്പോള്‍ സ്ഥിരമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെടുന്നത് ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. അത് സൂചിപ്പിക്കുന്ന അഞ്ച് ലക്ഷണങ്ങള്‍ ഇതാ :

രാവിലെ സ്ഥിരമായുള്ള തലവേദന : ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളുടെ രക്തക്കുഴലുകളെ ആയാസപ്പെടുത്തും. ഇത് ഉണരുമ്പോള്‍ തലവേദന ഉണ്ടാക്കുന്നു.

മൂക്കില്‍ നിന്നുള്ള രക്തസ്രാവം : ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം മൂക്കിലെ അതിലോലമായ രക്തകുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട്. അത് പെട്ടന്ന് മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാക്കുന്നു.

സ്ഥിരമായി ക്ഷീണം അനുഭവപ്പെടല്‍ : രാവില വലിയ രീതിയില്‍ ക്ഷീണം അനുഭവപ്പെടുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളുടെ ഊര്‍ജ്ജത്തെ ബാധിക്കുന്നതിന്റെ ലക്ഷണമാണ്.

അസ്വസ്ഥത : രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഹൈപ്പര്‍ടെന്‍ഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.

തലകറക്കം : ഉണരുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്നത് രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ മൂലമാകാം.


ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുകയും രാവിലെ അനുഭവപ്പെടുന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രാധാന്യം മനസിലാക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടികള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com