
കേരളത്തെ തകര്‍ത്തെറിഞ്ഞ 1924 ലെ പ്രളയത്തിന് നൂറു വയസ് തികയുമ്പോൾ രണ്ട് പ്രളയങ്ങളെ അതിജീവിച്ച് തലയെടുപ്പോടെ നിൽക്കുന്ന ഒരു തറവാടുണ്ട്. ആലുവ പറമ്പയത്തെ എളമനെ വീടാണിത്. 1924ലെ പ്രളയവും 2018ലെ പ്രളയവും കണ്ടിട്ടും ഇളകാത്ത ഈ വീടിനെ ചുറ്റിപ്പറ്റി പിതാവ് എ.കെ മുഹമ്മദ് പകർന്ന് നൽകിയ ഓർമകൾ പങ്കുവെയ്ക്കുകയാണ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ എ. കെ സെയ്ത് മുഹമ്മദ്.
നിർത്താതെ പെയ്ത പേമാരിയും പെരിയാർ കരകവിഞ്ഞൊഴുകുന്നുവെന്ന വിവരമറിഞ്ഞ് വള്ളവുമായി കാത്തിരുന്നതുമെല്ലാം ആ ഓർമയിലുണ്ട്. പ്രളയത്തിൽ കുലുങ്ങാതെ നിലനിന്ന ഈ വീട് പൊളിക്കാതെ സംരക്ഷിക്കാൻ തന്നെയാണ് കുടുംബത്തിൻ്റെ തീരുമാനം.