പുതിയ വേർഷൻ അവതരിപ്പിക്കാൻ ഒരുങ്ങി ഐ-ഫോൺ. അടുത്ത വർഷം അവസാനത്തോടെ പുതിയ മോഡൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
പുതിയ വേർഷൻ അവതരിപ്പിക്കാൻ ഒരുങ്ങി ഐ-ഫോൺ. അടുത്ത വർഷം അവസാനത്തോടെ പുതിയ മോഡൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.നിലവൽ വിപണിയിലുള്ള മോഡലുകളെക്കാൾ ഒരു പടി മുന്നിലാവും ഐ ഫോൺ 17 ൻ്റെ സ്ലിം വേർഷൻ.താരതമ്യേന വളരെ കനം കുറഞ്ഞ മോഡലായിരിക്കും ഇത്.ഈ വേർഷൻ വിപണിയിൽ എത്തുന്നതോടെ ഐ ഫോൺ മോഡലുകളിൽ വ്യത്യസ്തമായൊരു അനുഭവം ആയിരിക്കും ഉപഭോക്താക്കൾക്ക് നൽകുക.ഐ ഫോൺ 17 സ്ലിം കൂടുതൽ സങ്കീർണ്ണമായ അലുമിനിയെ ഡിസൈനോടെ അവതരിപ്പിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പ്രതീക്ഷിക്കുന്നത്.ഭാരം കുറവായതു കൊണ്ട് തന്നെ ആളുകൾ പ്രത്യേക പരിഗണനയും നൽകിയേക്കാം.പ്രധാനമായും അങ്ങനെയൊരു ലക്ഷ്യം കൂടി ഇതിനുപിന്നിൽ ഉണ്ടെന്നു പറയാം.
രൂപമാറ്റങ്ങൾക്കും ഇടയ്ക്കിടെയുള്ള അപ്ഡേഷനും വിധേയമായി കൊണ്ടിരിക്കുന്ന ഈ മത്സര കമ്പോളത്തിൽ ആളുകൾ എന്നും തിരയുന്നത് പുതുമകളാണ് .ആയതിനാൽ വ്യത്യസ്തതകൾ കൊണ്ടുവന്നാൽ മാത്രമേ വിപണിയിൽ എന്നും നിലനിൽപ്പുണ്ടാകുകയുള്ളു.ക്യാമറകൾക്ക് പ്രധാന്യവും ഡിമാൻ്റും കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും മികച്ചതു മാത്രമേ ആളുകൾ തിരഞ്ഞെടുക്കു. സെൽഫി ക്യാമറയും വിഡിയോ കോളും മികച്ച നിലവാരമുള്ളതായിരിക്കും.സ്മാർട്ട് ഫോണുകളുടെ കാര്യത്തിൽ ഐ ഫോണിൻ്റെ സ്ഥാനം എന്നും വേറിട്ടു നിൽക്കാൻ കാരണം പുതുമകളോടെയുള്ള അവതരണം തന്നെയാണ്.പുതിയ ഫീച്ചറുകൾ ഉൾപ്പെടുന്നതിനാൽ സ്വാഭാവികമായും വിലയും കൂടുതലായിരിക്കും.