കൃത്യമായ ഉറങ്ങുകയെന്നത് ജപ്പാനുകാർ നിർബന്ധമായി പിന്തുടരുന്ന ഒന്നാണ്. ഉറങ്ങുവാനുള്ള പാരിസ്ഥിതിക സാഹചര്യങ്ങൾ ഒരുക്കുക എന്നതും പ്രധാനമാണ്
ജപ്പാനിലെ ഭക്ഷണ രീതിയാണ് ഒരു പരിധി വരെ അവരുടെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് പറയേണ്ടി വരും. കൃത്യമായി പച്ചക്കറികളും മാംസവും മീനും എല്ലാം ഉൾപ്പെടുന്നതാണ് ഇവരുടെ ഡയറ്റ്. പച്ചക്കറി, മീൻ, ചോറ്, വെണ്ണ, യോഗർട്ട് പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവയാണ് ഇവരുടെ ഡയറ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
പുളിപ്പിച്ച ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനത്തിന് വളരെ നല്ലതാണ്. ഇവയെല്ലാം ഡയറ്റിൽ ഉണ്ടെങ്കിലും ഒന്നും അധികമാകാതെ കൃത്യമായ അളവിൽ കഴിക്കുക എന്നതാണ് പ്രധാനം. ഇതിലൂടെ എല്ലാ തരത്തിലുള്ള ഭക്ഷണം കഴിക്കാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നു.
'ഹാര ഹാച്ചി ബു അഥവാ അളവാണ് പ്രധാനം
ജപ്പാനിലുള്ള ഒരു ആശയമാണ് 'ഹാര ഹാച്ചി ബു'. അതായത് കഴിക്കുമ്പോള്‍ വയറു നിറയെ കഴിക്കാതെ 80% മാത്രം നിറയ്ക്കുക. നമ്മുടെ ശാരീരിക ആരോഗ്യത്തിനും ദഹനശേഷിക്കും മികച്ച രീതിയാണ് ഇത്. ജാപ്പനീസ് ഭക്ഷണത്തിൽ മീനിന് വലിയ പ്രാധാന്യമാണ് ഉള്ളത്. മീനിലുള്ള ഒമേഗ-3 ഫാറ്റി ആസിഡ്സ് ഹൃദയത്തിന്റെ ആരോഗ്യത്തെയും, തലച്ചോറിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ സഹായിക്കും.
ആരോഗ്യ സംരക്ഷണം
ജപ്പാനിൽ കൂടുതൽ ആൾക്കാരും നടന്നായിരിക്കും ഓഫീസിൽ പോവുക. അല്ലെങ്കിൽ സ്ഥിരമായി ചെറിയ തോതിലുള്ള വ്യായാമം, പരമ്പരാഗത നൃത്തം എന്നിവ പതിവാക്കാറുണ്ട്. ശാരീരികമായി സജീവമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശാരീരിക ആരോഗ്യത്തിനും, പേശികളുടെ ആരോഗ്യത്തിനും ഗുണകരമാണ്.
ജപ്പാനിൽ രാവിലെ ചെയ്യുന്ന ഒരു വ്യായാമമാണ് 'റേഡിയോ ടൈസോ'. പാർക്കിലോ സ്കൂളിലോ ആളുകൾ കൂട്ടത്തോടെയാണ് ഇത് പരിശീലിക്കുന്നത്. മെയ് വഴക്കത്തിനും, ആരോഗ്യത്തിനും ഇത് ഏറ്റവും മികച്ചതാണ്. സ്ഥിരമായി നടക്കുന്നതും തോട്ടം പരിപാലിക്കുന്നതും എല്ലാമാണ് ശാരീരിക ആരോഗ്യം നിലനിർത്താൻ ജപ്പാൻകാർ ചെയ്യുന്നത്.
Read More: ടാറ്റൂ നല്ലതാണ്; പക്ഷെ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!
സ്ട്രെസ് മാനേജ്‌മെൻ്റ്
അശ്രദ്ധയും സമ്മർദ്ദവും നിയന്ത്രിക്കുന്നതിന് ഏറെ പ്രാധാന്യമാണ് ജപ്പാനിൽ കൊടുക്കുന്നത്. ഏകാഗ്രത കൂട്ടാനുള്ള വ്യായാമങ്ങൾ, മെഡിറ്റേഷൻ പോലുള്ള കാര്യങ്ങളാണ് ഇതിനായി ഇവർ ചെയ്യുന്നത്. ഇത് സമ്മർദ്ദം കുറച്ച് മാനസിക സന്തോഷവും, സമാധാനവും നിലനിർത്താൻ സഹായിക്കും. ചായ സല്‍ക്കാരങ്ങളും പൂക്കളമൊരുക്കലും ജാപ്പനീസ് ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ്. ഇത്തരത്തിലുള്ള ലളിത പ്രവർത്തികളിൽ ഏർപ്പെടുന്നത് മനസിനെ നിയന്ത്രിക്കാനും, ഏകാഗ്രതയോടെ ഇരിക്കാനും സഹായിക്കും. ധ്യാനം, ശ്വസന വ്യായാമങ്ങൾ, അല്ലെങ്കിൽ ഹോബികളിൽ ഏർപ്പെടുക എന്നിവയിലൂടെ മാനസികവും വൈകാരികവുമായ ആരോഗ്യം വളരെയധികം മെച്ചപ്പെടുത്താൻ സഹായിക്കും.
ഉറക്കവും വിശ്രമവും
കൃത്യമായ ഉറങ്ങുകയെന്നത് ജപ്പാനുകാർ നിർബന്ധമായി പിന്തുടരുന്ന ഒന്നാണ്. ഉറങ്ങുവാനുള്ള പാരിസ്ഥിതിക സാഹചര്യങ്ങൾ ഒരുക്കുകയെന്നതും പ്രധാനമാണ്. ഒരുപാട് ശബ്ദമുള്ള സ്ഥലങ്ങളിൽ ഉറങ്ങുകയെന്നത് വളരെ പ്രയാസകരമാണ്. അതിനാല്‍ മികച്ച അന്തരീക്ഷത്തില്‍ ഉറങ്ങാന്‍ ശ്രമിക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറങ്ങുന്നതിന് മുൻപേ മൊബൈൽ ഫോൺ മാറ്റിവെയ്ക്കുന്നതും, സമാധാനപരമായ അന്തരീക്ഷം ഉണ്ടാകുന്നതും സുഖകരമായ ഉറക്കത്തിന് സഹായിക്കും.
Read More: നടത്തം ട്രെൻഡ് ഔട്ട് ആയി; ഇനി അൽപ്പം 'റക്കിംഗ്' ആയാലോ
സജീവമായ വാർദ്ധക്യം
വാർദ്ധക്യ പ്രായത്തിലുള്ള ആളുകളാണ് ജപ്പാനിൽ ഏറ്റവും സജീവമായി സമൂഹത്തിൽ ഇടപെടുന്നവർ. ജപ്പാൻകാരുടെ പോസിറ്റീവായ ജീവിതരീതി ഇവരുടെ മാനസികാരോഗ്യത്തിനും, സന്തോഷത്തിലും വലിയ പങ്കുവഹിക്കുന്നു. പുതിയ കാര്യങ്ങൾ പഠിക്കുക, സമൂഹത്തിൽ സജീവമായി ഇടപെടുക, ഹോബികൾ ചെയ്യുക എന്നിവയെല്ലാമാണ് വാർധക്യത്തിലെത്തുമ്പോൾ ഇവർ ചെയ്യുന്നത്. അതുമാത്രമല്ല, ജപ്പാനിൽ മുതിർന്നവരെ വളരെ ബഹുമാനത്തോടെയാണ് ആളുകൾ കാണുന്നത്. പരസ്പര ബഹുമാനവും ജപ്പാൻകാരുടെ ജീവിതരീതികളിൽ പ്രധാനമാണ്.