സൊമാലിയയിലെ ചുവന്ന കറ്റാര്‍ വാഴയുടെ ഗുണങ്ങളെ പറ്റി കാര്യമായ പഠനങ്ങളൊന്നും ഇന്ത്യയില്‍ നടത്തിയിട്ടില്ല. ഈ സസ്യത്തിന്റെ അപൂര്‍വതയാണ് ഇന്ത്യയിലേക്കുള്ള ഇതിന്റെ ഇറക്കുമതി നിരക്ക് കൂട്ടുന്നത്.
നിങ്ങള്‍ സൗന്ദര്യപ്രിയരാണോ? ഉത്തരം ആണ് എന്നാണെങ്കിലും അല്ല എന്നാണെങ്കിലും നിങ്ങളുടെ കയ്യില്‍ ഉറപ്പായും കാണാന്‍ സാധ്യതയുള്ള ഒന്നാണ് കറ്റാര്‍ വാഴ ജെല്‍. കറ്റാര്‍ വാഴ അതിന്റെ ജലാംശം , ആന്റ്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ കൊണ്ട് പേരുകേട്ടതാണ്, കൂടാതെ ആയുര്‍വേദ, അലോപ്പതി വിദഗ്ധര്‍ അംഗീകരിച്ച കറ്റാര്‍ വാഴ സൗന്ദര്യ വ്യവസായത്തില്‍ വളരെ ശ്രദ്ധേയമാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കറ്റാര്‍ വാഴ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
പക്ഷേ കറ്റാര്‍ വാഴയേക്കാള്‍ 22 ഇരട്ടി ഔഷധ ഗുണങ്ങളുള്ള അതേ ഗണത്തില്‍പെട്ട ചുവന്ന നിറത്തിലുള്ള ചെടി ആഫ്രിക്കന്‍ മരുഭൂമികളിലുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ചുവന്ന കറ്റാര്‍ വാഴ എന്ന പേരില്‍ ബ്യൂട്ടീ ബ്രാന്‍ഡുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നത് ഇത് തന്നെയാണോ? ഇതിനെ ചുറ്റി പറ്റിയുള്ള വിവരങ്ങളില്‍ പകുതി മാത്രമേ സത്യമുള്ളു. ചുവന്ന കറ്റാര്‍ വാഴ എന്ന സ്പീഷീസ് ആഫ്രിക്കയിലെ സൊമാലിയയില്‍ ഉണ്ട്. 2019 ല്‍ മാത്രമാണ് ഇവയെ കണ്ടെത്തിയത്. മാര്‍ക്കറ്റുകളില്‍ ചുവന്ന കറ്റാര്‍ വാഴ എന്ന പേരില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ തട്ടിപ്പാവാനാണ് സാധ്യത എന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നു.
ALSO READ: ജോലിഭാരത്തിൽ നിന്നും ഒരു 'ചിന്ന ബ്രേക്ക്' എടുത്താലോ? 25ാം വയസിലെ മൈക്രോ റിട്ടയർമെൻ്റ്!
ചുവന്ന കറ്റാര്‍ വാഴയുടെ പേരില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ വ്യാജമെന്ന് അഭിപ്രായപെടുന്നതിന് പിന്നിലെ കാരണങ്ങൾ ഇതാണ്. ഫ്‌ളിപ്പ്കാര്‍ട്ട്, നൈക്കാ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കുന്ന ചുവന്ന കറ്റാര്‍വാഴ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രമുഖര്‍ പ്രചാരം നല്‍കാറുണ്ട്. എന്നാല്‍ സൊമാലിയയിലെ ചുവന്ന കറ്റാര്‍ വാഴയുടെ ഗുണങ്ങളെ പറ്റി കാര്യമായ പഠനങ്ങളൊന്നും ഇന്ത്യയില്‍ നടത്തിയിട്ടില്ല. ഈ സസ്യത്തിന്റെ അപൂര്‍വതയാണ് ഇന്ത്യയിലേക്കുള്ള ഇതിന്റെ ഇറക്കുമതി നിരക്ക് കൂട്ടുന്നത്.
തന്റെ 15 വര്‍ഷത്തെ അനുഭവത്തില്‍, താന്‍ ഒരിക്കലും ചുവന്ന കറ്റാര്‍ വാഴ കണ്ടിട്ടില്ല എന്ന് മുംബൈ സ്‌കിന്‍അമോര്‍ ക്ലിനിക്‌സിലെ ഡെര്‍മറ്റോളജിസ്റ്റും മെഡിക്കല്‍ ഡയറക്ടറുമായ സുജിത് ഷന്‍ഷന്‍വാള്‍ പറഞ്ഞു. താന്‍ ഇതിനെ കുറിച്ച് നടത്തിയിട്ടുള്ള പഠനങ്ങളില്‍ സാധരണ കറ്റാര്‍ വാഴയേക്കാള്‍ ഗുണങ്ങളൊന്നും ചുവന്ന കറ്റാര്‍ വാഴക്ക് ഇല്ലന്നും ചുവന്ന കറ്റാര്‍ വാഴയുടെ ഗുണങ്ങളെ കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ നടന്നിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ലോകത്തിലെ ഏറ്റവും റൊമാൻ്റിക് ഗ്രാമം; ലവേഴ്‌സിൽ നിന്നൊരു പ്രണയസമ്മാനം
ന്യൂ ഡല്‍ഹിയിലെ എലാന്റിസ് ഹെല്‍ത്ത് കെയറിലെ ഡെര്‍മറ്റോളജിസ്റ്റും സൗന്ദര്യശാസ്ത്ര വിദഗ്ധയുമായ ഡോ. ചാന്ദ്‌നി ജെയിന്‍ ഗുപ്ത ഈ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നില്ല. ഇന്ത്യയിലെ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന ചുവന്ന കറ്റാര്‍ വാഴ ഉല്‍പ്പന്നങ്ങള്‍ വ്യാജമാവാനാണ് സാധ്യത എങ്കിലും ചുവന്ന കറ്റാര്‍ വാഴക്ക് ഗുണങ്ങളൊന്നും ഇല്ല എന്ന് പറയാന്‍ സാധിക്കില്ല എന്നും അവര്‍ പറയുന്നു. സാധാരണ കാണപ്പെടുന്ന കറ്റാര്‍ വാഴക്കുള്ള എല്ലാ ഗുണങ്ങളും ഇതിനുണ്ടാവാന്‍ സാധ്യത ഉണ്ടെന്നും അധികമായി സൂര്യപ്രകാശം കൊള്ളുന്നതുകൊണ്ടാവാം അത് ചുവന്ന നിറത്തില്‍ കാണപ്പെടുന്നതെന്നും ഡോ. ഗുപ്ത പറയുന്നു. പക്ഷേ കൂടുതല്‍ പഠനങ്ങള്‍ ഇല്ലാതെ ഇത് ഉറപ്പിക്കാന്‍ സാധിക്കില്ല എന്നും അവര്‍ അഭിപ്രായപ്പെട്ടു.
India Today നടത്തിയ പഠനത്തില്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കപ്പെടുന്ന ചുവന്ന കറ്റാര്‍ വാഴ ഉല്‍പ്പന്നങ്ങളിലെ ചേരുവകളില്‍ ഏറ്റവും അവസാനമാണ് കറ്റാര്‍ വാഴ സത്ത് കൊടുത്തിരിക്കുന്നത്, അതിനാല്‍ തന്നെ ഇതില്‍ കൃത്രിമ നിറമാവാനാണ് സാധ്യതയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.