ഇഷ്ട താരത്തെ നേരില്‍ കണ്ട സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ മോഹിത് പങ്കുവെക്കുകയും ചെയ്തു
വെള്ളിത്തിരയിലെ പ്രിയ താരങ്ങളോട് സ്നേഹം പ്രകടിപ്പിക്കാന്‍ ആരാധകര്‍ ചെയ്യാറുള്ള പല വിചിത്രമായ സംഭവങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനെ കാണാന്‍ 1600 കിമീ സൈക്കിള്‍ ചവിട്ടി ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ നിന്ന് ഹൈദരാബാദിലേക്ക് എത്തിയിരിക്കുകയാണ് മോഹിത് എന്ന ആരാധകന്‍. പുഷ്പ 2 എന്ന് ആലേഖനം ചെയ്ത ടീ ഷര്‍ട്ടും ധരിച്ച് ഇത്രയധികം ദൂരത്തുനിന്ന് എത്തിയ ആരാധകനെ താരം എല്ലാ ബഹുമാനത്തോടെയും സ്വീകരിച്ചു. വിശേഷങ്ങള്‍ പങ്കുവെച്ചും ഒപ്പം നിന്ന് ഫോട്ടോയെടുത്തും അല്ലു അര്‍ജുന്‍ മോഹിതിന്‍റെ ആഗ്രഹം സാധിച്ചു നല്‍കി.
ALSO READ : മണിരത്നത്തിനൊപ്പം വീണ്ടും കൈകോര്‍ക്കാന്‍ രജനികാന്ത്? വാസ്തവം വെളിപ്പെടുത്തി സുഹാസിനി
തന്‍റെ ഇഷ്ടതാരത്തെ നേരില്‍ കണ്ട സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ മോഹിത് പങ്കുവെക്കുകയും ചെയ്തു. താരത്തെ കാണാനുള്ള യാത്രയില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല എന്ന ആരാധകന്‍റെ വെളിപ്പെടുത്തല്‍ അല്ലു അര്‍ജുനെ അതിശയിപ്പിച്ചു. ഇരുവരും കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുഷ്പ 2 സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാന്‍ യുപിയില്‍ എത്തുമ്പോള്‍ ഒപ്പം വരണമെന്നും തിരികെ സൈക്കിളില്‍ പോകരുതെന്നും അല്ലു ആരാധകനോട് പറഞ്ഞു. മടക്കയാത്രക്കുള്ള ടിക്കറ്റും താരം ഒരുക്കി കൊടുത്തു.
ALSO READ : ഇതായിരുന്നല്ലേ ആ സര്‍പ്രൈസ് ! പുഷ്പ 2വില്‍ അല്ലു അര്‍ജുനൊപ്പം ഡേവിഡ് വാര്‍ണറും?
പുഷ്പ ഒന്നാം ഭാഗത്തിന്‍റെ വിജയം ഇന്ത്യയൊട്ടാകെ അല്ലു അര്‍ജുന് ആരാധകരെ സമ്മാനിച്ചിരുന്നു. പുഷ്പ രാജ് എന്ന ചന്ദനകൊള്ളക്കാരന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച അല്ലുവിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം 'പുഷ്പ 2 ദ റൂള്‍' ഡിസംബര്‍ ആറിന് തിയേറ്ററുകളിലെത്തും. ഫഹദ് ഫാസില്‍ വില്ലനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.