fbwpx
'പൊതുവെ സെറ്റില്‍ ദേഷ്യപ്പെടാറില്ല, പക്ഷെ തങ്കലാനില്‍ പിടിവിട്ടുപോയി'; പാ രഞ്ജിത്ത്
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Aug, 2024 04:13 PM

ഓഗസ്റ്റ് 15ന് തിയേറ്റുകളിലെത്തുന്ന തങ്കലാന്‍ 19-ാം നൂറ്റാണ്ടിലെ കോളാര്‍ സ്വര്‍ണഖനിയുടെ കഥയാണ് പറയുന്നത്.

TAMIL MOVIE

തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാന്‍. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പിരിയോഡിക് ആക്ഷന്‍ ത്രില്ലറാണ്. സിനിമയുടെ ട്രെയിലറും ഗാനങ്ങളും പുറത്തുവന്നതോടെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി കഴിഞ്ഞു. ഓഗസ്റ്റ് 15ന് തിയേറ്റുകളിലെത്തുന്ന തങ്കലാന്‍ 19-ാം നൂറ്റാണ്ടിലെ കോളാര്‍ സ്വര്‍ണഖനിയുടെ കഥയാണ് പറയുന്നത്.

ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ തങ്കലാന്‍ സിനിമയുടെ ചിത്രീകരണം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് സംവിധായകന്‍ പാ രഞ്ജിത്ത് തുറന്നുപറഞ്ഞു.


"ഇതുവരെ ഞാൻ ചെയ്ത മിക്ക സിനിമകളും ഷൂട്ട് ചെയ്യാൻ എളുപ്പമായിരുന്നു. ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എങ്കിലും പക്ഷേ ആ പ്രോസസ് എളുപ്പമായിരുന്നു. എന്നാൽ തങ്കലാനിലൂടെ ഞാൻ എൻ്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുകയായിരുന്നു. സിനിമയുടെ കഥ നടക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ആ കാലഘട്ടം ക്രമീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇത്രയധികം ആളുകളെ സെറ്റില്‍ നിയന്ത്രിക്കേണ്ടി വന്നു. അഭിനേതാക്കളില്‍ നിന്ന് വേണ്ടതെല്ലാം എടുക്കുക, എല്ലാ മേഖലയും ആ കാലഘട്ടത്തോട് നീതിപുലര്‍ത്തണം. ഇതൊക്കെ എന്നെ പലപ്പോഴും സമ്മര്‍ദത്തിലാക്കി. സെറ്റില്‍ ഞാന്‍ പൊതുവെ ശാന്തശീലനാണ്. ദേഷ്യം വന്നാലും അത് പുറത്ത് കാട്ടാറില്ല, പക്ഷെ തങ്കലാന്‍റെ ഷൂട്ടിങ്ങിനിടെ പലപ്പോഴും എന്‍റെ പിടിവിട്ടുപോയി"- പാ രഞ്ജിത്ത് പറഞ്ഞു.


1970-80 കാലഘട്ടങ്ങളിലെ മദ്രാസിന്‍റെ പശ്ചാത്തലത്തില്‍ സര്‍പ്പാട്ട പരമ്പരൈ എന്നൊരു പിരിഡ് ചിത്രം പാ രഞ്ജിത്ത് നേരത്തെ സംവിധാനം ചെയ്തിരുന്നു. അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് തങ്കലാന്‍ എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായി കഴിഞ്ഞു.

സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ നിര്‍മിക്കുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, പശുപതി, ഡാനിയല്‍ കാല്‍ടാഗിറോണ്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ജി.വി പ്രകാശ് കുമാറാണ് സംഗീതം നല്‍കിയിരിക്കുന്നത്. കിഷോര്‍ കുമാറാണ് ഛായാഗ്രഹണം. ചിത്രം ത്രീഡിയിലും റിലീസ് ചെയ്യും.

KERALA
കൊലപാതകം മുതൽ തെളിവ് നശിപ്പിക്കൽ വരെ; പെരിയ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ
Also Read
user
Share This

Popular

KERALA
KERALA
പെരിയ ഇരട്ടക്കൊലപാതകം: ശിക്ഷയിൽ ഇളവ് വേണം, കോടതിയിൽ കുടുംബ പ്രാരാബ്ധങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതികൾ