സിനിമ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ കോണ്‍ക്ലേവ് വിളിക്കുന്നത് നല്ല കാര്യമാണ്. അതിന് മുന്നിലും ഈ പവര്‍ഗ്രൂപ്പ് ഉണ്ടാകുമെങ്കില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് വിനയന്‍ സാംസ്കാരിക മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി.
വിനയന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സംവിധായകന്‍ വിനയന്‍. സിനിമയിലെ പതിനഞ്ചംഗ പവര്‍ഗ്രൂപ്പാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് തടസമായി നിന്നത്. മാക്ടയെ തകര്‍ത്തതിന് പിന്നിലും ഈ പവര്‍ഗ്രൂപ്പ് ആണെന്നും അതിലൊരു സംസ്ഥാന മന്ത്രിയും ഉള്‍പ്പെടുന്നുവെന്ന് വിനയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ രീതിയിലുള്ള പോക്ക് മലയാള സിനിമയ്ക്ക് നല്ലതല്ല. വൃത്തികേടുള്‍ക്ക് എതിര് നില്‍ക്കാന്‍ ആരും ഉണ്ടാവരുതെന്നാണ് ചിലരുടെ നിലപാട്, അതുകൊണ്ടാണ് മാക്ടയെ തകര്‍ത്ത് പുതിയ സംഘടന രൂപീരിച്ചത്. സിനിമ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ കോണ്‍ക്ലേവ് രൂപീകരിക്കുന്നത് നല്ല കാര്യമാണ്. അതിന് മുന്നിലും ഈ പവര്‍ഗ്രൂപ്പ് ഉണ്ടാകുമെങ്കില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് വിനയന്‍ സാംസ്കാരിക മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ALSO READ: സിനിമയിലെ പ്രമുഖർ മനസാക്ഷിയുടെ കണ്ണാടിയിലേക്ക് നോക്കണം, നിങ്ങളുടെ മുഖം വികൃതമല്ലേ?: സംവിധായകൻ വിനയൻ
ഹേമ കമ്മിറ്റി പോലും പേര് പുറത്തുവിടാന്‍ തയാറാകാത്തത് കൊണ്ട് പവര്‍ ഗ്രൂപ്പിലെ ആളുകളുടെ പേര് വെളിപ്പെടുത്തുന്നില്ല. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കണം, ചര്‍ച്ചകള്‍ ഉണ്ടാകണം. മുന്‍ മന്ത്രി എ.കെ ബാലന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുള്ള ആളാണെന്ന് മനസിലാക്കുന്നു. അദ്ദേഹം പറയും ആരൊക്കെയാണ് ഈ റിപ്പോര്‍ട്ടിലുള്ളതെന്ന്. അവരെകൂടി പങ്കെടുപ്പിച്ച് കൊണ്ട് മലയാള സിനിമയെ പുനരുദ്ധരിക്കാന്‍ ഇറങ്ങിത്തിരിക്കരുതെന്നാണ് സാംസ്കാരിക മന്ത്രിയോട് പറയാനുള്ളതെന്ന് വിനയന്‍ വ്യക്തമാക്കി.
സിനിമയിലെ മാഫിയ പീഡനം ഏറ്റുവാങ്ങിയ ആളാണ് താനെന്നും മാക്ടയെ തകർത്തത് ഒരു നടൻ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താന്‍ ചിലരുടെ കണ്ണിലെ കരടായി. അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവരാണ് ഇപ്പോള്‍ പവര്‍ ഗ്രൂപ്പായി ഇരിക്കുന്നത് എന്നതാണ് ഖേദകരം. താരങ്ങൾക്കൊപ്പം അല്ല, തൊഴിലാളികൾക്കും ന്യായത്തിനും വേണ്ടിയാണ് എന്നും നിന്നിട്ടുള്ളത്. അത്തരത്തിലുള്ള ഒരു സംഘടനയാണ് അവർ തകർത്തതെന്നും വിനയൻ പറഞ്ഞു.