ഇത് ആദ്യമായാണ് മലയാളത്തിലെ ഒരു സിനിമ സംഘടന സ്ത്രീകളുടെ പരാതികൾ കേൾക്കാൻ ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്.
സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും പരാതികളും അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറുമായി ഫെഫ്ക. 8590599946 എന്ന നമ്പറില്‍ 24 മണിക്കൂറും സേവനം ലഭ്യമാക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഫെഫ്കയുടെ ഇടപെടല്‍. ഇത് ആദ്യമായാണ് മലയാളത്തിലെ ഒരു സിനിമ സംഘടന സ്ത്രീകളുടെ പരാതികൾ കേൾക്കാൻ ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്.
വനിത അംഗങ്ങളാകും പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുക. പരാതി ഗുരുതര സ്വഭാവം ഉള്ളതാണെങ്കില്‍ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കും.
നേരത്തെ തമിഴ് സിനിമ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും പുറത്തിറക്കിയിരുന്നു. നടി രോഹിണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരാതികള്‍ കൈകാര്യം ചെയ്യുക.
അതേസമയം, ഒക്ടോബർ ഒന്ന് മുതൽ മലയാള സിനിമയിൽ സേവന വേതന കരാർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർബന്ധമാക്കി.ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് തിരുത്തൽ നടപടി. AMMAയ്ക്കും ഫെഫ്കയ്ക്കും നിർമാതാക്കൾ കത്ത് അയച്ചു. അഭിനേതാക്കൾ സാങ്കേതിക വിദഗ്ധർ എന്നിവർ സേവന വേതന കരാർ ഒപ്പിടണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.