
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയാണ് ഇവര്‍ കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കേരള സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടീം ഉടമ രാജ്‌കുമാര്‍ സേതുപതി, സുഹാസിനി മണിരത്നം, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി ലക്ഷ്‌മി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.
രാജ്‌കുമാർ സേതുപതി, സുഹാസിനി മണിരത്നം, ശ്രീപ്രിയ, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി ലക്ഷ്‌മി, കല്യാണി പ്രിയദർശൻ, കോമളം ചാരുഹാസൻ, ശോഭന, റഹ്മാൻ, മൈജോ ജോർജ് തുടങ്ങിയ താരങ്ങളും ജി സ്ക്വയർ, ചാമ്പ്യൻ വുമൺ തുടങ്ങിയ സംഘടനകളും ചേർന്ന് സ്വരൂപിച്ച തുകയാണ് കൈമാറിയത്.
തെലുങ്ക് ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവിയും രാം ചരണും ചേര്‍ന്ന് നല്‍കുന്ന 1 കോടി രൂപയുടെ ചെക്ക് ചിരഞ്ജീവി മുഖ്യമന്ത്രിക്ക് നേരിട്ടെത്തി കൈമാറിയിരുന്നു.