ഇന്ത്യയിലെ ഏറ്റവും അധികം ലാഭകരമായത് 3 കോടി ബജറ്റില്‍ ഒരുങ്ങിയ ഒരു ചെറിയ സിനിമയാണ്
ഇന്ത്യന്‍ സിനിമയ്ക്ക് ബ്ലോക് ബസ്റ്ററുകളുടെ വര്‍ഷമായിരുന്നു 2024. രണ്ട് സിനിമകള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു. പുഷ്പ 2, കല്‍ക്കി, സ്ത്രീ 2 എന്നീ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളായിരുന്നു. എന്നിരുന്നാലും ഇന്ത്യയിലെ ഏറ്റവും അധികം ലാഭകരമായത് 3 കോടി ബജറ്റില്‍ ഒരുങ്ങിയ ഒരു ചെറിയ സിനിമയാണ്. ചിത്രത്തില്‍ വലിയ താരങ്ങളില്ലെന്നതും പ്രത്യേകതയാണ്.
മലയാളം കോമഡി ഡ്രാമയായ പ്രേമലുവാണ് 2024ലെ ഏറ്റവും ലാഭകരമായ ചിത്രം. മൂന്ന് കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ വലിയ താരങ്ങളൊന്നും തന്നെ ഇല്ലാതിരുന്നിട്ടും തിയേറ്ററില്‍ വന്‍ വിജയമാവുകയായിരുന്നു. 136 കോടിയാണ് ചിത്രം നേടിയത്. മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായി പ്രേമലു മാറി.
പുഷ്പ 2 ആണ് 2024ലെ ഏറ്റവും അധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ. 1800 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍. എന്നാല്‍ 350 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. അതായത് ബജറ്റിന്റെ അഞ്ചിരട്ടി ലാഭമാണ് ചിത്രം നേടിയത്. കല്‍ക്കിയാണെങ്കില്‍ 600 കോടി ബജറ്റിലാണ് ഒരുങ്ങിയത്. 875 കോടി നേടിയ സ്ത്രീ 2ന്റെ ബജറ്റ് 90 കോടിയായിരുന്നു. എന്നാല്‍ പ്രേമലു ബജറ്റിന്റെ 45 ഇരട്ടി ലാഭമാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.
ഗിരീഷ് എഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. റോമാന്റിക് ഡ്രാമയായ ചിത്രത്തില്‍ നെസ്ലന്‍ കെ ഗഫൂര്‍, മമിത ബൈജു എന്നിവരായിരുന്നു കേേ്രന്ദ കഥാപാത്രങ്ങള്‍. അവര്‍ക്കൊപ്പം സങ്കീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍, മീനാക്ഷി രവീന്ദ്രന്‍, മാത്യു തോമസ്, അല്‍ത്താഫ് സലീം എന്നിവരും ഉണ്ടായിരുന്നു.