
തെലുങ്ക് ചലച്ചിത്ര താരം നാഗചൈതന്യയും ബോളിവുഡ് താരം ശോഭിത ധുലീപാലയും വിവാഹിതരാകുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഹൈദരാബാദിലെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍.
"ഞങ്ങളുടെ മകൻ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം ഇന്ന് രാവിലെ 9:42 ന് നടന്നതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്!! അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ. ദൈവം അവരെ അനുഗ്രഹിക്കട്ടെ! 8.8.8 അനന്തമായ സ്നേഹത്തിൻ്റെ തുടക്കം "- നാഗാര്‍ജുന കുറിച്ചു.
നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സമാന്തയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് 2021 നിന്ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിരുന്നു. ശോഭിതയും നാഗചൈതന്യും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.