fbwpx
വയനാടിനെ ചേര്‍ത്ത് പിടിച്ച് നയന്‍താരയും വിഗ്‌നേഷ് ശിവനും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Aug, 2024 04:45 PM

വയനാടിന്‍റെ പുനരധിവാസത്തിനായി സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കഴിഞ്ഞു

CHOORALMALA LANDSLIDE

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി കേരളത്തിനൊപ്പം കൈകോര്‍ത്ത് നടി നയന്‍താരയും കുടുംബവും. നയന്‍താരയുടെ പങ്കാളിയും  സംവിധായകനുമായ വിഗ്‌നേഷ് ശിവന്‍, മക്കളായ ഉയിര്‍, ഉലക് എന്നിവര്‍ക്കൊപ്പം 20 ലക്ഷം രൂപ നയന്‍താര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി.

ഈ അടിയന്തര സാഹചര്യത്തില്‍ പരസ്പരം പിന്തുണക്കാന്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്നു. സര്‍ക്കാരിന്‍റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും രക്ഷാസേനാംഗങ്ങളുടെയും ഏകോപിതമായ പ്രവര്‍ത്തനം ഏറെ ഹൃദ്യമാണെന്ന് നയന്‍താരയും കുടുംബവും പറഞ്ഞു. വയനാടിന്‍റെ പുനരധിവാസത്തിനായി സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കഴിഞ്ഞു.

ALSO READ : ചൂരല്‍മല ദുരന്തം: 25 ലക്ഷം സംഭാവന നല്‍കി കമല്‍ ഹാസന്‍

അതേസമയം, ചൂരല്‍മല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 338 ആയി. രക്ഷാപ്രവര്‍ത്തനം നാലാം ദിവസവും പുരോഗമിക്കുകയാണ്.ചാലിയാറിന് മുകളില്‍ ഡ്രോണ്‍ ഉപയോഗിച്ചും ഹെലികോപ്റ്ററിലും പരിശോധന തുടരുകയാണ്. പുഴയില്‍ ബോട്ട് ഉപയോഗിച്ചുള്ള തെരച്ചിലും നടക്കുന്നുണ്ട്. വയനാട്ടില്‍ നിന്നും ആറംഗ സ്‌കൂബാ ടീമും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കൂളിമാട് ഭാഗത്താണ് ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ നടക്കുന്നത്. പോത്തുകല്ല് ഭാഗത്തുള്‍പ്പടെ ചാലിയാറിനു മുകളില്‍ ഹെലികോപ്റ്ററിലും പരിശോധന നടക്കുന്നുണ്ട്.

NATIONAL
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം വാർഷികം; അവിഭക്ത ഇന്ത്യ സെമിനാറിൽ പാകിസ്ഥാനും ബംഗ്ലാദേശിനും ക്ഷണം
Also Read
user
Share This

Popular

KERALA
KERALA
മാമി തിരോധാനത്തിൽ വീണ്ടും ദുരൂഹത; മുഹമ്മദ് ആട്ടൂരിൻ്റെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി