fbwpx
പവര്‍ ഗ്രൂപ്പ് മുതല്‍ കാസ്റ്റിങ് കൗച്ച് വരെ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഒറ്റനോട്ടത്തില്‍..
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Aug, 2024 09:03 PM

പ്രശ്നങ്ങൾ ചൂണ്ടി കാട്ടിയതിനാൽ ഡബ്ല്യുസിസി രൂപീകരിക്കുന്നതിന് മുമ്പ് ധാരാളം ഓഫറുകൾ ലഭിച്ചിരുന്ന ഒരു നടിക്ക് പിന്നീട് ഓഫറുകൾ ഇല്ലതായതായും മൊഴി

HEMA COMMITTEE REPORT


മലയാള സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയും കാസ്റ്റിങ് കൗച്ചും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പോലും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്തെല്ലാമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍.? ഒറ്റനോട്ടത്തില്‍ മനസിലാക്കാം..

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

1. മലയാള സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദപരമല്ല. സിനിമയുടെ ഗ്ലാമര്‍ വെറും പുറംമോടിയാണ്, ശുചിമുറി സൗകര്യങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നു. മൂത്രമൊഴിക്കാന്‍ പോലും ബുദ്ധിമുട്ട് നേരിടുന്നു. പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. നായിക ഒഴികെ ഉള്ളവര്‍ക്ക് കാരവന്‍ സൗകര്യമില്ല. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനം.

2. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമല്ല. റിപ്പോര്‍ട്ട് ചെയ്ത പലതില്‍ ഒന്ന് മാത്രമാണിത്. ഇത് സാധൂകരിക്കുന്ന വാട്സാപ്പ് മെസേജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ട്. ചില പുരുഷന്‍മാര്‍ക്ക് പോലും തെളിവുകള്‍ നല്‍കാന്‍ ഭയപ്പെടുന്നു. സിനിമ മേഖലയില്‍ പവര്‍ഗ്രൂപ്പ് സജീവമാണ്.

3. കാണുന്നതെല്ലാം വിശ്വസിക്കരുത്, ഉപ്പുപോലും പഞ്ചസാരയായി തോന്നാം, ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നു. ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാര്‍ ടോര്‍ച്ചര്‍ ചെയ്യപ്പെടുന്നു. വഴങ്ങുന്നവര്‍ക്ക് പ്രത്യേക കോഡ് ഇവര്‍ നല്‍കിയിട്ടുണ്ട്. നടിമാര്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ രാത്രികാലങ്ങളില്‍ നടന്മാര്‍ സ്ഥിരമായി കതകില്‍ മുട്ടുന്നത് അടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാതിൽ തകരുമോ എന്നുപോലും നടിമാർ ഭയപ്പെട്ടിട്ടുണ്ട്.

4. കുടുംബ അംഗങ്ങളെ കൂട്ടി ലൊക്കേഷനിൽ എത്തേണ്ട അവസ്ഥ. ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകൾ പൊലീസിൽ പരാതി നൽകാറില്ലെന്നും പൊലീസിനെ സമീപിച്ചാൽ സിനിമയിലെ സാഹചര്യം ഇല്ലാതാക്കുന്നു. പരാതിപ്പെട്ടാൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നത് അടക്കമുള്ള നീക്കങ്ങള്‍ അവര്‍ക്കെതിരെ നടക്കുന്നു. ലൈംഗിക ചിത്രങ്ങൾ അടങ്ങുന്ന തെളിവുകൾ കമ്മിറ്റിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ലൈംഗിക അവയവങ്ങളുടെ ഫോട്ടോകൾ നടിമാർക്ക് അയച്ചു.

5. സിനിമ ലൊക്കേഷനുകള്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല കമന്‍റുകള്‍ ഉണ്ടാകുന്നു. മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ഇവരോട് മോശമായി പെരുമാറുന്നു. സോഷ്യല്‍ മീഡിയയിലൂടെ കടുത്ത സൈബര്‍ ആക്രമണം ഇവര്‍ നേരിടുന്നു. വേതനത്തിലടക്കം ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നു.

6. സ്ത്രീകളെ അടിമകളേക്കാൾ മോശമായി കാണുന്നു. 19 മണിക്കൂറോളം തുടർച്ചയായി പണിയെടുക്കേണ്ടി വരുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണമോ വെള്ളമോ പോലും നൽകാറില്ല. മനുഷ്യത്വരഹിതമായ സമീപനങ്ങളാണ് സെറ്റുകളിൽ നിന്നുണ്ടാകുന്നത്.ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പറഞ്ഞ ശമ്പളം പോലും നൽകുന്നില്ല.വനിത ജൂനിയർ ആർട്ടിസ്റ്റുകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു.

7. പ്രശ്നങ്ങൾ ചൂണ്ടി കാട്ടിയതിനാൽ ഡബ്ല്യുസിസി രൂപീകരിക്കുന്നതിന് മുമ്പ് ധാരാളം ഓഫറുകൾ ലഭിച്ചിരുന്ന ഒരു നടിക്ക് പിന്നീട് ഓഫറുകൾ ഇല്ലതായതായും മൊഴി. എ.എം.എം.എയിൽ ഡബ്ല്യൂസിസി ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞതിനാലാണ് അകറ്റി നിർത്തിയത്.

8. ഡബ്ല്യൂസിസിയിലെ സ്ഥാപകാംഗമായ നടിക്ക് മാത്രം നിരന്തരം അവസരം ലഭിച്ചു. സിനിമയിൽ ലൈംഗിക ചൂഷണം നടക്കുന്നില്ലെന്ന് മൊഴി നൽകിയ ഒരേയൊരു സ്ത്രീ അവരാണ്. സ്വാർത്ഥ താല്പര്യം കൊണ്ടാണ് ഇവർ ഇതു പറയുന്നത്. 

9. മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെ 'മാഫിയ സംഘം' എന്നാണ് മൊഴി നല്‍കിയ ഒരു പ്രശസ്ത നടന്‍ വിശേഷിപ്പിച്ചത്. മാഫിയ സംഘം നടൻമാരെയും സാങ്കേതിക പ്രവ‍ർ‌ത്തകരെയും നി‍ർമാതാക്കളെയും വരെ വിലക്കി. ഡബ്ല്യൂസിസി അംഗങ്ങളെ സിനിമയുടെ ഭാഗമാക്കാന്‍ നിര്‍മാതാക്കള്‍ക്ക് ഭയം. എഎംഎംഎയിലെ ശക്തരായ അംഗങ്ങളെ നിര്‍മാതാക്കള്‍ക്ക് ഭയം.

10. പാതിരാത്രിയിൽ ഒരാൾ ഹോട്ടൽ മുറിയിൽ കടന്നുകയറിയെന്ന് നടിയുടെ വെളിപ്പെടുത്തല്‍. മുറിയില്‍ നിന്ന് നിലവിളിച്ച് പുറത്തേക്ക് ഓടി. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. ഈ സംഭവത്തിൽ പരാതി നൽകിയാൽ സിനിമയെ ബാധിക്കുമെന്ന് പറഞ്ഞു.

11. മറ്റൊരു ആവശ്യത്തിന് പൊലീസ് ഹോട്ടലില്‍ എത്തിയപ്പോൾ കാരവൻ്റെ ഡ്രൈവർ സെറ്റിൽനിന്ന് ഓടിരക്ഷപ്പെട്ടെന്നും നടിയുടെ മൊഴി. സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നില്ല. ഇതാണ് അരക്ഷിതാവസ്ഥയുണ്ടാക്കുന്നത്.

12. മിക്ക ആളുകളും മദ്യപിച്ചിട്ടാണ് സെറ്റിലേക്ക് വരുന്നതെന്ന് സിനിമ മേഖലയിലെ ഉന്നതന്റെ മൊഴി. ഒരുവിധപ്പെട്ട എല്ലാവരും ലഹരി ഉപയോഗിക്കുന്നു എന്നും മൊഴി. ലഹരിയിലാണ് സർഗാത്മകത വരുന്നതെന്ന് വിശദീകരണം.

13. മലയാള സിനിമ നിയന്ത്രിക്കുന്നത് കുറിച്ച് നിർമാതാക്കളും സംവിധായകരും നടന്മാരും പ്രൊഡക്ഷൻ കൺട്രോളർമാരും.ഈ കൂട്ടത്തിലെ ആരുടെയെങ്കിലും സിനിമയിൽ ലൈംഗിക അതിക്രമം എന്ന് പരാതിപ്പെട്ടാൽ ആ സിനിമയിൽ നിന്ന് മാത്രമല്ല എല്ലാ സിനിമകളിൽ നിന്നും വിലക്ക്.നടന്മാരും പലപ്പോഴും ഈ ശക്തികൾക്ക് ഇരകൾ.

14. ഫെഫ്ക ഈ പവർ ഗ്രൂപ്പ് സൃഷ്ടിച്ച സമാന്തര സംഘടന. മാക്ടയെ ഇല്ലാതാക്കി ഫെഫ്ക രൂപീകരിച്ചു. മാക്ടയെ തകർത്തത് ഒരു നടൻ. സ്വാധീനം ഉപയോഗിച്ച് അംഗങ്ങളെ രാജി വെപ്പിച്ചു.സംഘടന നിർജ്ജീവമാക്കി. പിന്നീട് സമാന്തര സംഘടനയായി ഫെഫ്ക ഉണ്ടാക്കി. ഇത് സാധ്യമാക്കിയത് പവർ ഗ്രൂപ്പിൻ്റെ പിന്തുണ. ഫെഫ്കയെ ഉപയോഗിച്ച് സ്വാധീന ശക്തി വർദ്ധിപ്പിച്ചു

NATIONAL
റിലീസ് ദിവസം താരങ്ങള്‍ക്ക് തീയേറ്ററുകളിൽ വിലക്ക്; പ്രത്യേക സെലിബ്രിറ്റി ഷോകളും നിരോധിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍
Also Read
user
Share This

Popular

KERALA
NATIONAL
വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാം; പക്ഷെ സതീശനെതിരെ അങ്ങനൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല: കെ. സുധാകരന്‍