
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെ കുറിച്ചുള്ള പ്രതികരണവുമായി നടി ശ്വേത മേനോന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണം എന്നുണ്ടെങ്കില്‍ അത് വരണം എന്നാണ് ശ്വേത മേനോന്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചത്. മലയാള സിനിമയില്‍ നിന്ന് തനിക്ക് ഇതുവരെ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്നും ശ്വേത പറഞ്ഞു.
നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് വ്യത്യസ്തമായൊരു സീരീസ്
എനിക്ക് മലയാളത്തില്‍ ഒരുപാട് സീരീസിന്റെ ഓഫറുകള്‍ വന്നിരുന്നു. പക്ഷെ എന്നെ ഒന്നും നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് പോലെ ആകര്‍ഷിച്ചില്ല. സാധാരണ നമുക്ക് ഒരു ആറോ ഏഴോ എപ്പിസോഡുള്ള സീരീസാണ് ഉണ്ടാവാറ്. പക്ഷെ ഇത് എപ്പിസോഡിക്കാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ ഡീറ്റേയ്‌ലിംഗ് കൊടുത്താണ് ഈ സീരീസ് ചെയ്തിരിക്കുന്നത്. എന്നാല്‍ നാഗേന്ദ്രനാണ് മുഴുവന്‍ ചുമതലയുള്ളത്. എന്നെ സംബന്ധിച്ച് ഇത് വളരെ വ്യത്യസ്തമായ ഒരു സീരീസായിരുന്നു. പിന്നെ ഫീല്‍ ഗുഡ് ആയിട്ടുള്ള ഒരു കണ്ടന്റ്. ഇത് കാണാനും ആസ്വദിക്കാനും അത്ര ബുദ്ധിജീവിയൊന്നും ആകേണ്ടതില്ല. അതുപോലെ നിതിനൊപ്പം വര്‍ക്ക് ചെയ്തത് ഞാന്‍ തന്നായി ആസ്വദിച്ചു. he is such a sweet heart. നമുക്ക് ഒരു സ്‌ട്രെസ്സും തരില്ല. നിതിനെ സ്‌ട്രെസ്ഡ് ആയി കണ്ടിട്ടേയില്ല. പിന്നെ ആര്‍ട്ടിസ്റ്റിന് നമ്മളുടേതായൊരു സ്വാതന്ത്ര്യം തന്നിട്ടുണ്ട്. കഥാപാത്രത്തെ എങ്ങനെ കൊണ്ടുപോകണം എന്നൊക്കെയുള്ള കാര്യത്തില്‍. എന്നാല്‍ നിതിന് കഥാപാത്രങ്ങളുടെ കാര്യത്തില്‍ ക്ലാരിറ്റിയും ഡിമാന്റുകളും ഉണ്ടായിരുന്നു.
സീരീസ് ചെയ്യാനുള്ള പ്രധാന കാരണം തന്നെ കാസ്റ്റിംഗായിരുന്നു
ലൈല സുല്‍ത്താനയ്ക്ക് അവളുടേതായൊരു ബാക്‌സ്റ്റോറിയുണ്ട്. ആ ഫൈറ്റ് സീനെല്ലാം വളരെ നല്ലതായിരുന്നു. ലൈല സുല്‍ത്താന അങ്ങനെയൊരു വ്യക്തിയായി മാറിയത് അവരുടെ സാഹചര്യം കൊണ്ടാണ്. അവരെ ആളുകള്‍ ട്രീറ്റ് ചെയ്തത് മോശമായാണ്. ഞാന്‍ ഈ സീരീസ് ചെയ്യാനുള്ള പ്രധാന കാരണം തന്നെ കാസ്റ്റിംഗായിരുന്നു. സുരാജ് ഏട്ടന്റെയും എന്റെയും കഥാപാത്രം. കാസ്റ്റിംഗ് എപ്പോഴും പ്രധാനമാണ്. എപ്പോഴും ഹീറോ അല്ലെങ്കില്‍ ഹീറോയിന്‍ ഗുഡ് ലുക്കിംഗ് ആകണമെന്നുമില്ല. അതല്ല ഇവിടെ പ്രധാനം. കഥാപാത്രത്തിന് ഉചിതമായ കാസ്റ്റിംഗ് ചെയ്യുക എന്നതാണ് പ്രധാനം. എനിക്ക് സുരാജേട്ടന്‍ അല്ലാതെ മറ്റൊരാളെ നാഗേന്ദ്രനായി സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല. പിന്നെ ഒരുപാട് നാഗേന്ദ്രന്‍മാര്‍ ഈ ലോകത്തുണ്ട്. ഒരുപാട് പേര്‍ക്ക് അതുകൊണ്ട് തന്നെ ഈ സീരീസിനോട് റിലേറ്റ് ചെയ്യാന്‍ സാധിക്കും. നാഗേന്ദ്രന്റെ റെക്കോര്‍ഡ് ബ്രേക്ക് ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ നാഗേന്ദ്രന്‍മാര്‍ ഒരുപാട് ഉണ്ട്.
എനിക്ക് വ്യക്തിപരമായി മോശം അനുഭവം സിനിമ മേഖലയില്‍ നിന്ന് ഉണ്ടായിട്ടില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പോലുള്ള വലിയൊരു റിപ്പോര്‍ട്ട് പ്രധാനപ്പെട്ടതാണ്. അത് പുറത്തു വരണമെങ്കില്‍ പുറത്തു വന്നേ തീരു. അത്രയെ ഞാന്‍ പറയുന്നുള്ളൂ. പിന്നെ lets all grow up. നമ്മള്‍ ഏത് നൂറ്റാണ്ടിലാണ് ജോലി ചെയ്യുന്നത്. ഒരു നിയമം വന്നു എന്ന് കരുതി എന്തെങ്കിലും ഒരു മാറ്റം ഇവിടെ ഉണ്ടാകുമോ? ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. you should fight your own battle darling. ഒരു നിയമത്തിനും ആളുകള്‍ക്കും നിങ്ങളെ സംരക്ഷിക്കാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലൊന്നും എനിക്ക് വിശ്വാസമില്ല. ഈ നിയമങ്ങളെല്ലാം ദൂരെ നിന്ന് കാണുമ്പോള്‍ ഓക്കെയാണ്. പിന്നെ നമുക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ദൂരെ നിന്ന് ആളുകള്‍ പറയും ഞാന്‍ കൂടെയുണ്ടെന്ന്. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ അവര്‍ ഓടി പോകും. അത്തരക്കാരാണ് നമ്മുടെ സമൂഹത്തില്‍ ഉള്ളത്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ വെറുതെ ഒരു വാര്‍ത്തയുണ്ടാക്കുകയാണെങ്കില്‍ അത് അങ്ങനെ നടക്കട്ടെ. എന്തെങ്കിലും പുറത്തുവരണമെങ്കില്‍ അത് വന്നെ പറ്റു. അത് ഒരു നിയമവും തടയരുത്. നമ്മുടെ നന്മയ്ക്കാണെങ്കില്‍ നല്ലത് വരട്ടെ. നല്ലൊരു നിയമം വന്ന് ഇന്‍ഡസ്ട്രി മാറുന്നെങ്കില്‍ മാറട്ടെ. പക്ഷെ ഇന്‍ഡസ്ട്രിയില്‍ എന്ത് മാറ്റമാണ് വരേണ്ടതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. കാരണം ഞാന്‍ 16 വയസുള്ളപ്പോഴാണ് അനശ്വരം ചെയ്യുന്നത്. ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ എന്തെങ്കിലും ഒരു മാറ്റം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. സംവിധായകര്‍ വരുന്ന നല്ല സിനിമകള്‍ ഉണ്ടാക്കുന്നു നമ്മള്‍ അതിന്റെ ഭാഗമാകുന്നു എന്ന് മാത്രമെയുള്ളു. പിന്നെ ഗുഡ് ടച്ച്, ബാഡ് ടച്ച്, യെസ്, നോ എന്നതെല്ലാം നമ്മളെ നമ്മുടെ അച്ഛന്‍ അമ്മമാര്‍ പഠിപ്പിച്ച് വളര്‍ത്തിയിട്ടുണ്ട്. നമുക്ക് എവിടെ എന്ത് പറയണമെന്നുള്ള ബുദ്ധിയും ബോധവും ഉണ്ടാവണം. അത് ആണാണെങ്കിലും പെണ്‍ ആണെങ്കിലും ആരാണെങ്കിലും അത് ഉണ്ടാവണം. നമ്മള്‍ എല്ലാവരും മുതിര്‍ന്നവരാണ്. ആരും തന്നെ ഇവിടെ ചെറിയ ആളുകളല്ല.
നമ്മള്‍ ഒരു റബ്ബര്‍ ബാന്‍ഡ് പോലൊരു ന്യൂസിനെ ഇങ്ങനെ വലിച്ചിട്ട് ഒരു കാര്യവുമില്ല. നമ്മുടെ അന്തരീക്ഷവും സമൂഹവും കുറച്ചുകൂടെ പോസ്റ്റീവ് ആക്കുകയാണ് വേണ്ടത്. എനിക്ക് അത്രയെ പറയാനുള്ളൂ. കാരണം നമ്മുടെ വരാനിരിക്കുന്ന തലമുറയ്ക്ക് നമ്മള്‍ നല്ലൊരു അന്തരീക്ഷമല്ല ഉണ്ടാക്കി കൊടുക്കുന്നത്. നമുക്ക് ചുറ്റും നല്ലൊരു അന്തരീക്ഷമാണ് ആദ്യം ഉണ്ടാകേണ്ടത്. എനിക്ക് വ്യക്തിപരമായി ഒരു തരത്തിലും മോശം അനുഭവം ഈ സിനിമ മേഖലയില്‍ നിന്ന് ഉണ്ടായിട്ടില്ല. അത് അഭിമാനത്തോടെ എനിക്ക് പറയാന്‍ സാധിക്കും. അതിന് കാരണം എനിക്ക് എന്റേതായ രീതിയുണ്ട് എന്നതാണ്. എന്നെ എങ്ങനെ നോക്കണമെന്ന് എനിക്ക് അറിയാം. എന്നെ എന്റെ അച്ഛനും അമ്മയും അത് പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ വന്നപ്പോള്‍ എവിടെ നോ പറയണം എവിടെ യെസ് പറയണം എന്ന ബോധം ഉണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ കാണുന്ന ഞാന്‍ അല്ല ക്യമറയ്ക്ക് പിന്നില്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണം എന്നുണ്ടെങ്കില്‍ അത് വരണം. അതുകൊണ്ട് എന്തെങ്കിലും നല്ലത് നടക്കുകയാണെങ്കില്‍ അത് അത്രയും നല്ല കാര്യം.
മലയാള സിനിമയെ ഓര്‍ത്ത് അഭിമാനം
ഈ വര്‍ഷം മലയാള സിനിമയില്‍ നിന്നുണ്ടായ ഹിറ്റുകളില്‍ ഭയങ്കര അഭിമാനം തോന്നുന്നുണ്ട്. ഞാന്‍ മുംബൈയില്‍ താമസിക്കുന്ന ഒരാളാണ്. അപ്പോള്‍ എന്നോട് മലയാളികള്‍ അല്ലാത്തവര്‍ വന്ന് പറയാറുണ്ട്, നിങ്ങളുടെ സിനിമകള്‍ കാണാറുണ്ട് എന്ന്. its a great feeling. its a very proud feeling. അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പിന്നെ നല്ല ഒടിടി കണ്ടന്റുകളും വരുന്നുണ്ട്. അതില്‍ നല്ല സന്തോഷമുണ്ട്. നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് is coming. അതുകൊണ്ട് വേറെ എന്താ വേണ്ടേ. ഏറ്റവും കൂടുതല്‍ മലയാളികള്‍ അല്ലാത്തവരാണ് നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് കണ്ടിട്ടുള്ളത്. അ