fbwpx
സ്‌ക്വിഡ് ഗെയിം 3 എന്നെത്തും? റിലീസ് തീയതി അറിയാതെ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ് കൊറിയ
logo

ന്യൂസ് ഡെസ്ക്

Posted : 02 Jan, 2025 05:29 PM

ആഗോളതലത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണുന്ന സീരീസില്‍ ഒന്നാണ് സ്‌ക്വിഡ് ഗെയിം

OTT


2024 ഡിസംബര്‍ 26നാണ് പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണ്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സീസണ്‍ 2 നെറ്റ്ഫ്‌ലിക്‌സിലെത്തിയത്. സീസണ്‍ 2ന്റെ അവസാനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ സീസണ്‍ 3 2025ല്‍ എത്തുമെന്ന് അറിയിച്ചിരുന്നു. സീസണ്‍ 3 അവസാനത്തെ സീസണ്‍ ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നെറ്റ്ഫ്‌ലിക്‌സ് കൊറിയയുടെ ഒരു പോസ്റ്റില്‍ സീസണ്‍ 3യുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. അറിയാതെ പുറത്തുവിട്ടതിനെ തുടര്‍ന്ന് അവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആഗോളതലത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണുന്ന സീരീസില്‍ ഒന്നാണ് സ്‌ക്വിഡ് ഗെയിം. രണ്ടാമത്തെ സീസണ്‍ ആദ്യ ആഴ്ച്ച തന്നെ 68 മില്യണ്‍ കാഴ്ച്ചക്കാരാണ് കണ്ടത്. നെറ്റ്ഫ്‌ലിക്‌സിന്റെ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സീരീസില്‍ ഒന്നാണ് സ്‌ക്വിഡ് ഗെയിം. അതുകൊണ്ട് തന്നെ സീരീസുമായി ബന്ധപ്പെട്ട എന്ത് വാര്‍ത്തകള്‍ വന്നാലും അത് ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

സീസണ്‍ 3 നെറ്റ്ഫ്‌ലിക്‌സില്‍ 2025 ജൂണില്‍ എത്തുമെന്നാണ് ഡിലീറ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. നെറ്റ്ഫ്‌ലിക്‌സ് കൊറിയ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് റിലീസ് തിയതി അറിയാതെ പുറത്തുവിട്ടത്. ജൂണ്‍ 27ന് സീരീസിന്റെ സീസണ്‍ 3 സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

സീരീസിന്റെ സംവിധായകന്‍ ഹ്വാങ് ഡോംഗ് ഹ്യൂക് വെറൈറ്റി മാഗസിനോട് സീസണ്‍ 3യുടെ റിലീസുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. 'നിലവില്‍ ഞാന്‍ സീരീസിനെ കുറിച്ച് എന്ത് പറഞ്ഞാലും അത് സ്‌പോയിലര്‍ ആകും. അതുകൊണ്ട് ഞാന്‍ ശ്രദ്ധിച്ച് മാത്രമെ കാര്യങ്ങള്‍ പറയുകയുള്ളൂ. പക്ഷെ എനിക്ക് പറയാനുള്ളത്, സീസണ്‍ 2 ലോഞ്ച് ചെയ്ത് കഴിഞ്ഞാല്‍ ഞങ്ങള്‍ സീസണ്‍ 3യുടെ റിലീസ് തിയതി പുറത്തുവിടുന്നതായിരിക്കും. അടുത്ത വര്‍ഷം സമ്മറിലോ ഫാളിലോ ആയിരിക്കും സീസണ്‍ 3 ലോഞ്ച് ചെയ്യുക', എന്നാണ് സംവിധായകന്‍ പറഞ്ഞത്.





KERALA
സംസ്ഥാന സ്കൂൾ കലോത്സവം: അവസാന നിമിഷം വേദികളിൽ മാറ്റം, മത്സരങ്ങളും പുനഃക്രമീകരിച്ചു
Also Read
user
Share This

Popular

WORLD
KERALA
WORLD
നാട് കടത്താമെന്ന് വാഗ്ദാനം ചെയ്തു; പാകിസ്ഥാൻ വിടാനുള്ള അവസരം നിരസിച്ചതായി ഇമ്രാൻ ഖാൻ