സിനിമയിൽ മധുരൈ സ്ലാങ് തമിഴ് ആണ് സംസാരിക്കുന്നത്. ആ സ്ലാങ് ചിലപ്പോൾ തനിക്ക് കിട്ടാതെ വരുമ്പോൾ വിക്രം സഹായിക്കുമെന്നും സുരാജ് പറഞ്ഞു.
മലയാളത്തിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് സുരാജ് വെഞ്ഞാറമൂട്.ഹാസ്യനടനായി വന്ന ഏവരുടെയും പ്രിയപ്പെട്ട താരമായി മാറിയ സുരാജ്, പിന്നീട് സീരിയസ് റോളുകളിലേക്ക് മാറി. തനിക്ക് ഏത് റോളും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. ഇപ്പോഴിതാ തന്റെ സാന്നിധ്യം തമിഴ് സിനിമയിലേക്കും അറിയിച്ചിരിക്കുകയാണ് താരം. വിക്രം നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'വീര ധീര സൂരൻ' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ അരങ്ങേറ്റം. വിക്രം കൂടാതെ എസ്.ജെ സൂര്യയും ചിത്രത്തിൽ പ്രധാന കഥാപത്രമായെത്തുന്നു.
ALSO READ: വാണി വിശ്വനാഥിനൊപ്പം ഷൈനും; 'ഒരു അന്വേഷണത്തിന്റെ തുടക്കം' മോഷന്‍ പോസ്റ്റര്‍
സിനിമയുടെ ചിത്രീകരണ സമയത്തെ അനുഭങ്ങൾ പങ്കുവെയ്ക്കുകയാണ് സുരാജ് ഇപ്പോൾ. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിൽ ഒരു സിംഗിൾ ഷോട്ട് സീൻ ഉണ്ടെന്നും, 18 മിനിറ്റ് ആണ് അതിന്റെ ദൈർഘ്യമെന്നും സുരാജ് പറഞ്ഞു. അത്തരത്തിലൊരു സീന്‍ തന്‍റെ സിനിമ ജീവിതത്തിൽ ഇതുവരെ ചെയ്തിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. ഈ സീന്‍ ആയിരിക്കും സിനിമയിലെ ഏറ്റവും മികച്ച സീനെന്നും താരം പറഞ്ഞു.
സെറ്റിൽ എപ്പോഴും വിക്രം തന്നെ കംഫർട്ടാക്കുമായിരുന്നു. തനിക്ക് വെട്ട് കിട്ടുന്ന ഒരു സീനിൽ കയ്യിൽ പാഡ് വെച്ചിട്ടില്ലാരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട വിക്രം അസ്സിസ്റ്റൻസിനെ വിളിച്ച് ഉടൻ തന്നെ പാഡ് വെച്ച് തന്നുവെന്നും സുരാജ് പറഞ്ഞു. സിനിമയിൽ മധുരൈ സ്ലാങ് തമിഴ് ആണ് സംസാരിക്കുന്നത്. ആ സ്ലാങ് ചിലപ്പോൾ തനിക്ക് കിട്ടാതെ വരുമ്പോൾ വിക്രം സഹായിക്കുമെന്നും സുരാജ് പറഞ്ഞു.
ALSO READ: സുരേഷ് ഗോപിക്ക് അംബേദ്കറിന്റെ പുസ്തകം സമ്മാനിച്ച് സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍
എസ്.യു. അരുൺകുമാറാണ് 'വീര ധീര സൂരൻ' സംവിധാനം ചെയ്യുന്നത്. എച്ച് ആർ പിക്ചേഴ്സിൻ്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. തേനി ഈശ്വർ സിനിമാറ്റോഗ്രഫി നിർവഹിക്കുന്നു.