ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നത്തിനായി 125 വീടുകൾ; ഞായറാഴ്ചയും ജനകീയ തെരച്ചിൽ; മന്ത്രി മുഹമ്മദ് റിയാസ്

ജീവനോപതി നഷ്ടപെട്ട കുടുംബത്തിലെ പ്രായപൂർത്തി ആയ വ്യക്തിക്ക് സർക്കാർ ദിവസേന 300 രൂപ നൽകും
മുഹമ്മദ് റിയാസ്
മുഹമ്മദ് റിയാസ്
Published on

വയനാട് ദുരന്തത്തിൽ 226 മൃതശരീരങ്ങളും, 197 ശരീരഭാഗങ്ങളും ഉൾപ്പടെ 423 മരണങ്ങൾ സംഭവിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 78 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നത്തിനായി 125 വീടുകൾ ലഭ്യമാക്കി. അതേസമയം, തെരച്ചിൽ എത്ര ദിവസം നീളും എന്നതിൽ തീരുമാനമായിട്ടില്ല.

ഇന്ന് കേന്ദ്ര സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അവർക്ക് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും മനസിലായിട്ടുണ്ട്. റീ കൺസ്ട്രക്ഷൻ കോസ്റ്റ് കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൽ 3 ആയി പ്രഖ്യപിക്കേണ്ട സ്ഥലമാണ് ദുരന്ത മേഖല എന്നും കേന്ദ്ര സംഘം പറഞ്ഞു. അതിനു അനുസരിച്ച് അവർ റിപ്പോർട്ട്‌ സമർപ്പിക്കും. ഇതിനായി 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ന് 20 പേരാണ് ജനകീയ തിരച്ചിലിന്റെ ഭാഗമായത്. ഞായറാഴ്ചയും ജനകീയ തെരച്ചിൽ നടത്തും. ജീവനോപാധി നഷ്ടപെട്ട കുടുംബങ്ങളിലെ പ്രായപൂർത്തി ആയ വ്യക്തിക്ക് സർക്കാർ ദിവസേന 300 രൂപ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More: 'വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തം'; സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി: മുഹമ്മദ് റിയാസ്

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാവിലെ 11.55 നു ദുരന്ത സ്ഥലത്തെത്തും. 3 മണിക്കൂർ ദുരന്ത മേഖലയിൽ ചിലവഴിക്കും . ബെയിലി പാലം, ഒരു ക്യാമ്പ് എന്നിവ അദ്ദേഹം സന്ദർശിക്കും. പ്രധാനമന്ത്രി കല്പറ്റയിൽ ഇറങ്ങി, റോഡ് മാർഗമായിരിക്കും ബെയിലി പാലത്തിൽ എത്തുക. ആശുപത്രി, കളക്ടറേറ്റും പ്രധാനമന്ത്രി സന്ദർശിക്കും. മുഖ്യമന്ത്രിയുമൊത്ത് ആകാശ നിരീക്ഷണവും നടത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com