മുല്ലപ്പെരിയാർ വിഷയം; ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി

ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ മാത്യു നെടുമ്പാറയാണ് ഹർജി നൽകിയത്
മുല്ലപ്പെരിയാർ വിഷയം;   ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്  സുപ്രീംകോടതിയിൽ പുതിയ ഹർജി
Published on

മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ മാത്യു നെടുമ്പാറയാണ് ഹർജി നൽകിയത്.  2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ വാദം ഉന്നയിച്ചു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു.

പൊതുമരാമത്ത് മധുര റീജിയണല്‍ ചീഫ് എൻജിനീയർ എസ്. രമേശിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാൽ സ്വീകരിക്കേണ്ട മുന്‍കരുതൽ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com