പാരിസ് ഒളിംപിക്സിൽ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈലിൽ ഫൈനലിൽ എത്തിയ വിനേഷ് ഫോഗട്ട് ഭാര പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു
വിനേഷ് ഫോഗട്ട്
ഒളിംപിക്സ് ഗുസ്തിയിൽ വെള്ളി മെഡൽ അനുവദിക്കണമെന്ന വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് നീട്ടി. അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയാണ് കേസ് ഓഗസ്റ്റ് 16-ലേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാത്രി 9:30 വരെയാണ് പുതിയ സമയ പരിധി. വിധി വരാത്ത സാഹചര്യത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നടത്താനിരുന്ന വാർത്താ സമ്മേളനം വെള്ളിയാഴ്ച രാത്രി 9:30 ലേക്ക് മാറ്റി.
പാരിസ് ഒളിംപിക്സിൽ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈലിൽ ഫൈനലിൽ എത്തിയ വിനേഷ് ഫോഗട്ട് ഭാര പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. ഗുസ്തിയിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത കൂടിയായിരുന്നു വിനേഷ് ഫോഗട്ട്. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെ തുടർന്നാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. ഇതോടെ വെള്ളിമെഡലും നഷ്ടപ്പെടുകയായിരുന്നു.
തുടർന്ന്, അയോഗ്യതക്കെതിരെയും വെള്ളി മെഡൽ പങ്കിടണമെന്ന് ആവശ്യമുന്നയിച്ചും വിനേഷും ഇന്ത്യൻ ഒളിംപിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.