മുല്ലപ്പെരിയാറിൽ വിദഗ്‌ധസംഘം; പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന

നിലവിൽ 127.35 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്.
മുല്ലപ്പെരിയാറിൽ വിദഗ്‌ധസംഘം; പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന
Published on

മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തി പരിശോധന നടത്തി സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി. തമിഴ്‌നാട് പ്രതിനിധികൾ തേക്കടിയിൽ എത്തി ബോട്ട് മാർഗവും, കേരളത്തിൻ്റെ പ്രതിനിധികൾ വള്ളക്കടവ് വഴി റോഡ് മാർഗ്ഗവും എത്തിയാണ് പരിശോധനകൾ നടത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിലായിരുന്നു പരിശോധനകൾ.

തുടർന്ന് സ്വീപ്പേജ് ജലത്തിൻ്റെ അളവും രേഖപ്പെടുത്തി. കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബി സതീഷ് പരിശോധനകൾക്ക് നേതൃത്വം നൽകി. പരിശോധനയ്ക്കു ശേഷം സംഘം കുമളി മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

നിലവിൽ 127.35 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. മിനുട്ടിൽ 78 ലിറ്ററാണ് സ്വീപ്പേജ് ജലത്തിൻ്റെ അളവ്. സ്പിൽവേ ഷട്ടറുകളിൽ മൂന്ന് എണ്ണം ഉയർത്തി ഷട്ടറുകളുടെ കാര്യക്ഷമതയും പരിശോധിച്ചു. പരിശോധനകൾക്ക് ശേഷം കുമളിയിലുള്ള മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്ന് അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.

കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബി.സതീഷ് അധ്യക്ഷനായ സമിതിയിൽ കേരള ജലവിഭവ വകുപ്പ് എക്സീക്യൂട്ടീവ് എൻജിനീയർ അനിൽ, അസ്സിസ്റ്റൻറ് എൻജിനീയർ കിരൺ, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ സാം ഇർവിൻ, എ.ഇ. റ്റി.കുമാർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com