സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് കുട്ടിയുടെ ബാഗിൽ നിന്നും തോക്ക് കണ്ടെടുത്തു
ഡൽഹിയിൽ കളിപ്പാട്ടമാണെന്ന് കരുതി അബദ്ധത്തിൽ തോക്ക് സ്കൂളിലേക്ക് കൊണ്ടു പോയി പത്തു വയസ്സുകാരൻ. ഡൽഹി ദീപക് വിഹാറിലുള്ള ഗ്രീൻ വാലി സ്കൂളിലാണ് സംഭവം. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് കുട്ടിയുടെ ബാഗിൽ നിന്നും തോക്ക് കണ്ടെടുത്തു.
Also Read: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒമർ അബ്ദുള്ള
സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയുടെ അമ്മയേയും സ്കൂളിലേക്ക് വിളിപ്പിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് മരിച്ച കുട്ടിയുടെ പിതാവിൻ്റേതാണ് തോക്കെന്ന് അമ്മ പൊലീസിനെ അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുവാനായാണ് പിസ്റ്റൾ വെളിയിൽ എടുത്ത് വെച്ചതെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് വ്യക്തമാക്കി.
Also Read: മഹാരാഷ്ട്രയിൽ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം: നാലുപേർ അറസ്റ്റിൽ
പിസ്റ്റളിന് ലൈസൻസ് ഉണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് ഇതുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്നും അറിയിച്ചു. കുട്ടിയുടെ അമ്മ തോക്ക് സ്റ്റേഷനിൽ ഹാജരാക്കി.