സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ നാട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തി. അസമിലെ ശിവസാഗർ ജില്ലിയിലാണ് സംഭവം. 27 കാരനായ പാലു ഗോവാലയാണ് കൊല്ലപ്പെട്ടത്. മർദ്ദിച്ച് അവശനായ പാലുവിനെ പൊലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഫുക്കൽ നഗറിലുള്ള വീട്ടിലാണ് പാലു ഗോവാലും സുഹൃത്ത് ദാദു ഒറാങ്ങും കൂടി മോഷണം നടത്തിയത്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആയുധളുമായി ചുറ്റം നിൽക്കുന്ന പ്രദേശവാസികളിൽ രണ്ടു പേർ അവരെ മർദ്ദിക്കുന്നതും, പാലു ഗോവാൽ നിലത്തു കിടന്ന് പുളയുന്നതും, തുടർന്നുള്ള ഭീഷണിയും വീഡിയോയിൽ കാണാം. പിന്നാലെ പൊലീസെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. അവശരായ പ്രതികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.