ആറാട്ട് വഴി ആര്യാട് മണ്ണാംപറമ്പില്‍ അച്ചാര്‍ ബാബുവാണ് അറസ്റ്റിലായത്
ആലപ്പുഴയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി 14 വർഷത്തിനു ശേഷം അറസ്റ്റിൽ. ആറാട്ട് വഴി ആര്യാട് മണ്ണാംപറമ്പില്‍ അച്ചാര്‍ ബാബുവാണ് അറസ്റ്റിലായത്. തൃശൂർ കൊരട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്വർണവും സ്വത്തും സ്വന്തമാക്കുന്നതിനായി ഭാര്യ ദേവകിയെ 2001ലാണ് പ്രതി ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങിയതിനു ശേഷം ഒളിവിൽ പോവുകയായിരുന്നു.
തമിഴ്നാട്ടിലും കേരളത്തിലുമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്ന് കോട്ടയത്ത് വച്ചാണ് പൊലീസ് പിടികൂടുന്നത്.