
വയനാട് ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഉരുള്‍പൊട്ടലില്‍ അനുശോചനം അറിയിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഐക്യദാർഢ്യത്തിൻ്റെയും ധീരതയുടെയും അർപ്പണബോധത്തിൻ്റെയും അവിശ്വസനീയമായ പ്രകടനമാണ് വയനാട്ടിൽ നാം കാണുന്നതെന്ന് നടന്‍ പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നുവെന്നും ദൈവം നിങ്ങളുടെ വേദ കുറയ്ക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നവെന്നും ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ക്കും പ്രദേശവാസികള്‍ക്കും വയനാടിനായി സഹായഹസ്തം നീട്ടുന്ന എല്ലാവരെയും സല്യൂട്ട് ചെയ്യുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചു. എന്ത് സംഭവിച്ചാലും നമ്മള്‍ ഒറ്റക്കെട്ടായി നിൽക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യും. വയനാടിനും കാലവർഷക്കെടുതിയിൽ നാശം വിതച്ച ഓരോ പ്രദേശത്തിനും വേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
അഭിനേതാക്കളായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍, വിജയ്, ഷെയ്ന്‍ നിഗം തുടങ്ങിയ നിരവധി പേര്‍ വയനാട് ദുരന്തത്തില്‍ അനുശോചനം അറിയിച്ചിരുന്നു. നടി നിഖില വിമല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ ശേഖരിക്കുന്ന ജോലികളുമായി സജീവമാണ്.
ഇന്നലെ പുലർച്ചെ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി മേഖലകളിൽ രണ്ടാം ദിവസവും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേരളം ഇന്നേവരെ കാണാത്തത്രയും ശക്തമായ ഉരുൾപൊട്ടലിൽ 205 മരണമാണ് സംസ്ഥാന സർക്കാർ ഇതുവരെ സ്ഥിരീകരിച്ചത്. ഇനിയും 225 പേരെ കണ്ടെത്തേണ്ടതുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി നല്‍കുന്ന വിവരം.