തൊഴിലാളി പ്രശ്നങ്ങൾ ഉയർത്തിയതിന്റെ പേരിൽ സീരിയലിൽ നിന്നും തന്നെ വിലക്കി 'ആത്മ' വിഷയത്തിൽ ഇടപെട്ടില്ലെന്നും ഗായത്രി വർഷ
സീരിയൽ അഭിനയം അവസാനിപ്പിക്കുകയാണെന്ന് നടി ഗായത്രി വർഷ. തൊഴിലാളി പ്രശ്നങ്ങൾ ഉയർത്തിയതിന്റെ പേരിൽ സീരിയലിൽ നിന്നും തന്നെ വിലക്കിയെന്നും, സീരിയൽ അഭിനേതാക്കളുടെ സംഘടനയായ 'ആത്മ' വിഷയത്തിൽ ഇടപെട്ടില്ലെന്നും ഗായത്രി വർഷ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ALSO READ: സിദ്ദീഖിന്റെ വാദം തള്ളി ജഗദീഷ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി AMMA യില്‍ പരസ്യ ഭിന്നത
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അഭിപ്രായം രേഖപ്പെടുത്തിയതിനെതിരെ താൻ നേരിട്ടത് സൈബർ അറ്റാക്ക് അല്ല. വ്യക്തിഹത്യ ആണ്. അഭിപ്രായം രേഖപ്പെടുത്തിയത് വളരെ ആത്മാഭിനത്തോടെ ആണെന്നും എന്നാൽ അതിനെതിരെ ഉയർന്നുവന്ന ആക്രമണം വ്യക്തിയെ ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ളതാണെന്നും ഗായത്രി വർഷ പറഞ്ഞു.
അതിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനു മുമ്പും തനിക്കെതിരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുഘട്ടത്തിൽ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നുവരെ തോന്നി. അത്രയും മോശമായ ഭാഷയിലാണ് മലയാളികൾ വ്യക്തിഹത്യ നടത്തിയത്.
ALSO READ: മൊഴി കൊടുത്തവർ വീണ്ടും പരാതി നൽകണം എന്നത് വീണ്ടും വേട്ടയാടുന്നത് പോലെ: സജിത മഠത്തിൽ
സിനിമ മേഖലയിൽ ചൂഷണങ്ങൾ ഉണ്ട്. എന്നാൽ നമ്മൾ സ്ട്രോങ് ആയി മുന്നോട്ട് പോകണം. നിലവിൽ റിപ്പോർട്ടിൽ പറയുന്നത് 15 പേരുടെ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ്. അത് വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. ഈ ചെറിയ ശതമാനം ആളുകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അത് ഭൂരിപക്ഷം അല്ലെന്നും എന്നും ഗായത്രി വർഷ പറഞ്ഞു.