മതപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്‍റെ ഉന്നമനം എന്നിവ ലക്ഷ്യമിട്ടാണ് ഇവരെ ആ സ്ഥാനത്ത് നിർമ്മിച്ചത്, എന്നാൽ തന്‍റെ കര്‍ത്തവ്യങ്ങളില്‍ നിന്നും അദ്ദേഹം വ്യതിചലിച്ചു" വാര്‍ത്ത കുറിപ്പില്‍ ഋഷി അജയ് ദാസ് പറയുന്നു.
നടി മംമ്ത കുൽക്കർണി സന്യാസം സ്വീകരിച്ച വാർത്ത ഞെട്ടലോടെയാണ് പുറം ലോകം സ്വീകരിച്ചത് എന്നാൽ പോയതുപോലെ തന്നെ തിരിച്ചുവന്നിരിക്കുകയാണ് നടി ഇപ്പോൾ. അതെ മംമ്ത കുൽക്കർണിയെയും ആചാര്യ മഹാമണ്ഡലേശ്വര് ലക്ഷ്മി നാരായൺ ത്രിപാഠിയെയും സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സസ്യാസി സമൂഹമായ കിന്നർ അഖാഡയുടെ സ്ഥാപകനായ ഋഷി അജയ് ദാസാണ് ഇരുവരേയും പുറത്താക്കിയത്.
നടി മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വരനായി നിയമിച്ചത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം.സന്യാസി സമൂഹത്തിന്‍റെ സമ്മതമില്ലാതെയാണ് ത്രിപാഠി കുൽക്കർണിയെ നിയമിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. 2025 ജനുവരി 30-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ഋഷി അജയ് ദാസ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചു.
"കിന്നർ അഖാഡയുടെ സ്ഥാപകൻ എന്ന നിലയിൽ, ആചാര്യ മഹാമണ്ഡലേശ്വര് ലക്ഷ്മി നാരായൺ ത്രിപാഠിയെ ഞാൻ കിന്നർ അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വര് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നു, ഈ തരംതാഴ്ത്തല്‍ ഉടനടി പ്രാബല്യത്തിൽ വരും. മതപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്‍റെ ഉന്നമനം എന്നിവ ലക്ഷ്യമിട്ടാണ് ഇവരെ ആ സ്ഥാനത്ത് നിർമ്മിച്ചത്, എന്നാൽ തന്‍റെ കര്‍ത്തവ്യങ്ങളില്‍ നിന്നും അദ്ദേഹം വ്യതിചലിച്ചു" വാര്‍ത്ത കുറിപ്പില്‍ ഋഷി അജയ് ദാസ് പറയുന്നു.
Also Read; ക്ഷേത്രങ്ങളിൽ ആരേയും വിഐപികളായി പരിഗണിക്കേണ്ടതില്ല: സുപ്രീം കോടതി
മുമ്പ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും മംമ്ത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വരന്‍ എന്ന സ്ഥാനം നല്‍കി സന്യാസി സമൂഹത്തില്‍ ചേര്‍ത്തത് കിന്നര്‍ അഖാഡയുടെ തത്വങ്ങളെ ത്രിപാഠി അട്ടിമറിച്ചതായി അജയ് ദാസ് ആരോപിച്ചു. നേരത്തെ മംമ്ത കുൽക്കർണി ‘മായി മംമ്താ നന്ദ് ഗിരി’ എന്ന പേരിൽ ആത്മീയജീവിതത്തിലേക്ക് കടന്നതായി യുപി സർക്കാർ തന്നെ സ്ഥിരീകരിച്ചിരുന്നു. മഹാ കുംഭ മേളയിലാണ് ആചാര്യ ലക്ഷ്മി നാരായൺ ത്രിപാഠി 52 കാരിയായ മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വരയായി പ്രഖ്യാപിച്ചത്.
1990-കളിലെ ജനപ്രിയ ബോളിവുഡ് സിനിമകളിലെ വേഷങ്ങൾക്ക് പേരുകേട്ട മംമ്ത കുൽക്കർണി 2000-ത്തിൻ്റെ തുടക്കം മുതൽ സിനിമയില്‍ നിന്നും മാറി നിൽക്കുകയായിരുന്നു. മയക്കുമരുന്ന് കേസില്‍ അടക്കം നടിയുടെ പേര് ഉയര്‍ന്നിരുന്നു.“ഞാൻ 40-50 സിനിമകളിൽ അഭിനയിച്ചു, സിനിമയിൽ നിന്ന് വിടപറയുമ്പോൾ 25 സിനിമകൾ എൻ്റെ കൈയിലുണ്ടായിരുന്നു. ഞാൻ സന്യാസം സ്വീകരിച്ചത് എന്തെങ്കിലും പ്രശ്നം മൂലമല്ല, ഈ ജീവിതം അനുഭവിക്കാനാണ്.എന്നായിരുന്നു നടി സന്യാസം സ്വീകരിക്കുന്ന സമയത്ത് പ്രതികരിച്ചത്.