പാലക്കാട് ജനതാദൾ നേതാക്കളെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതെ വിട്ടു: വിധി 22 വർഷങ്ങൾക്ക് ശേഷം
logo

ന്യൂസ് ഡെസ്ക്

Posted : 21 Aug, 2024 01:37 PM

ജനതാദൾ പ്രവർത്തകരുമായ ശിവദാസ്,കറുപ്പസ്വാമി എന്നിവരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അതിവേഗ കോടതിയുടെ വിധി

KERALA

E N Suresh Babu


പാലക്കാട്‌ ചിറ്റൂറിൽ ജനതാദൾ നേതാക്കളെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ആറുപേരെ കോടതി വെറുതെ വിട്ടു.വണ്ടിത്താവളം സ്വദേശികളും ജനതാദൾ പ്രവർത്തകരുമായ ശിവദാസ്,കറുപ്പസ്വാമി എന്നിവരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അതിവേഗ കോടതിയുടെ വിധി.

സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു, പ്രവർത്തകരായ അത്തിമണി അനിൽ,കൃഷ്ണൻകുട്ടി, ഷൺമുഖൻ, പാർഥൻ, ഗോകുൽദാസ് എന്നിവരെയാണ് വെറുതെ വിട്ടത്.2002ലാണ് ജനതാദള്‍ പ്രവര്‍ത്തകരായ, ശിവദാസ്,കറുപ്പസ്വാമി എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ജീപ്പിടിച്ച് കൊലപ്പെടുത്തിയത്. ആദ്യം അപകട മരണമെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു.


Also Read: തമിഴ്നാട്ടിലുള്ള സഹോദരന്റെ വിവരം തസ്മിത് ചോദിച്ചറിഞ്ഞിരുന്നുവെന്ന് പിതാവ്; തെരച്ചിൽ തുടരുന്നു


22 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കേസിൽ വിധി ഉണ്ടായിരിക്കുന്നത്. സുരേഷ് ബാബു അടക്കം 13 പ്രതികളാണ് ഉണ്ടായിരുന്നത്. പ്രതികളിലൊരാൾ ഇടയ്ക്ക് മരണപ്പെട്ടിരുന്നു. കേസിൽ 6 പേരെ നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു.

സിപിഎം പ്രവർത്തകരെ പ്രതികളാക്കിയത് ആൻ്റണി സർക്കാർ നടത്തിയ ഗൂഢാലോചനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. അപകട മരണം കൊലപാതമാക്കുകയായിരുന്നു. തന്നെയും കൂടെയുള്ള 8 പ്രതികളേയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും സുരേഷ് ബാബു ആരോപിച്ചു.

NATIONAL
മുംബൈ തീവ്രവാദി ആക്രമണ കേസ്; വധശിക്ഷ ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
Also Read
Share This