വനിത ബാസ്കറ്റ്ബോൾ ഫൈനലിൽ തുടർച്ചയായ എട്ടാം തവണയും സ്വർണം നേടിയതോടെയാണ് അമേരിക്ക ഒളിംപിക് ജേതാക്കളായത്
പാരിസ് ഒളിംപിക്സിൽ ഓവറോൾ ജേതാക്കളായി അമേരിക്ക. അവസാന മൽസരമായ വനിത ബാസ്കറ്റ്ബോളിൻ്റെ ഫൈനലിൽ തുടർച്ചയായ എട്ടാം തവണയും സ്വർണം നേടിയതോടെയാണ് അമേരിക്ക ഒളിംപിക് ജേതാക്കളായത്. തീർത്തും അവിശ്വസനീയ പ്രകടനത്തിലൂടെയാണ് അമേരിക്ക മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മെഡൽ പട്ടികയിൽ അമേരിക്ക 40 സ്വർണവും, 44 വെള്ളിയും, 42 വെങ്കലവുമടക്കം 126 മെഡലുകളാണ് നേടിയത്. സ്വർണമെഡൽ നേട്ടത്തിൽ അമേരിക്കയും ചൈനയും സമനിലയിലാണ്. ഇരുവരും നേടിയത് 40 സ്വർണമെഡലുകളാണ്. മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനം 40 സ്വർണവും, 27 വെള്ളിയും, 24 വെങ്കലവും നേടി ചൈന സ്വന്തമാക്കി.
മെഡൽ പട്ടികയിൽ 71ആം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഒരു വെള്ളിയും, അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ഇന്ത്യ ഒളിംപിക്സിൽ നേടിയത്.