അന്താരാഷ്ട്ര തലത്തിൽ ലിസ്റ്റ് എ ഫോർമാറ്റിൽ ദക്ഷിണാഫ്രിക്കയുടെ ജേക്ക് ഫ്രേസർ മക്‌ഗുർക്ക് (29 പന്തിൽ 100), എബി ഡിവില്ലിയേഴ്സ് (31 പന്തിൽ 100) എന്നിവർ മാത്രമെ അൽമോലിന് മുന്നിലുള്ളൂ
ലിസ്റ്റ് എ ക്രിക്കറ്റിലെ മൂന്നാമത്തെ ഫാസ്റ്റസ്റ്റ് സെഞ്ചുറിയുമായി ഇന്ത്യൻ ക്രിക്കറ്റിൽ പുത്തൻ താരോദയമായി ഉദിച്ചുയർന്ന് അൻമോൽപ്രീത് സിങ്. അന്താരാഷ്ട്ര തലത്തിൽ ലിസ്റ്റ് എ ഫോർമാറ്റിൽ ദക്ഷിണാഫ്രിക്കയുടെ ജേക്ക് ഫ്രേസർ മക്‌ഗുർക്ക് (29 പന്തിൽ 100), എബി ഡിവില്ലിയേഴ്സ് (31 പന്തിൽ 100) എന്നിവർ മാത്രമെ അൽമോലിന് മുന്നിലുള്ളൂ.
വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ പഞ്ചാബിന് വേണ്ടിയാണ് അൻമോൽപ്രീത് തകർത്തടിച്ചത്. 12 ഫോറും 9 സിക്സും സഹിതം 115 റൺസാണ് അൻമോൽ അടിച്ചുകൂട്ടിയത്.
50 ഓവർ ഫോർമാറ്റിലുള്ള മത്സരത്തിൽ, നേരത്തെ 40 പന്തിൽ സെഞ്ചുറി നേടിയ യൂസഫ് പത്താൻ്റെ പേരിലുള്ള ഇന്ത്യൻ റെക്കോർഡാണ് അൻമോൽപ്രീത് സിങ് ഇന്ന് തകർത്തത്. 2009-10 സീസണിൽ വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രയ്‌ക്കെതിരെ ബറോഡയ്‌ക്കായി 40 പന്തിൽ സെഞ്ചുറി നേടിയ യൂസഫ് പത്താൻ്റെ റെക്കോർഡാണ് അദ്ദേഹം തകർത്തത്.
പഞ്ചാബിൻ്റെ മൂന്നാം നമ്പർ ബാറ്ററായ അൽമോൽപ്രീത് ഐപിഎല്ലിൽ നേരത്തെ മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകളിൽ കളിച്ചിട്ടുണ്ട്. ഇക്കുറി ഐപിഎൽ മെഗാ താരലേലത്തിൽ ആരും വാങ്ങാതെ പോയ താരമാണ് ഈ പഞ്ചാബി വെടിക്കെട്ട് താരം.
ALSO READ: ലോകകപ്പ് നേട്ടം, ഇതിഹാസങ്ങളുടെ പടിയിറക്കം... 2024ൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഒരു തിരിഞ്ഞുനോട്ടം!