ക്രൗഡ് സ്ട്രൈക്ക് ആൻ്റി വൈറസിലെ അപ്ഡേഷനാണ് പ്രതിസന്ധിയുടെ കാരണമെന്നാണ് അവർ വിശദീകരിക്കുന്നത്. 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' (BSOD) എന്ന ബഗ് പ്രശ്നം കാരണം, ലോകത്തെമ്പാടുമുള്ള നിരവധി കമ്പനികളാണ് രാവിലെ മുതൽ പ്രശ്നത്തിലായത്
വെള്ളിയാഴ്ച രാവിലെ മുതൽ നിങ്ങളുടെ കംപ്യൂട്ടറുകൾ പൊടുന്നനെ റീസ്റ്റാർട്ടാകുകയും, സ്ക്രീനുകളിൽ നീലനിറത്തിൽ സാഡ് സ്മൈലി തെളിയുകയും ചെയ്തുവോ? നിങ്ങൾ ഒരു പ്രശ്നം നേരിടുന്നതായും, ഉടൻ റീസ്റ്റാർട്ട് ചെയ്യൂവെന്നും ഒരു സന്ദേശം ലഭിച്ചിരുന്നോ? ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിൻഡോസ് ഉപഭോക്താക്കളിൽ ഒരേസമയമാണ് ഇത്തരത്തിലൊരു ടെക്നിക്കൽ ഗ്ലിച്ച് സംഭവിച്ചിരിക്കുന്നത്.
യഥാർഥത്തിൽ വിൻഡോസിൻ്റെ ഭാഗത്തു നിന്നുള്ള ആൻ്റി വൈറസ് അപ്ഡേഷനിൽ സംഭവിച്ചൊരു വീഴ്ചയാണ് ഈ ആഗോള പ്രതിഭാസത്തിന് പിന്നിലെന്നാണ് പ്രാഥമികമായി വിൻഡോസ് നൽകുന്ന വിശദീകരണം. ക്രൗഡ് സ്ട്രൈക്ക് ആൻ്റി വൈറസിലെ അപ്ഡേഷനാണ് പ്രതിസന്ധിയുടെ കാരണമെന്നാണ് അവർ വിശദീകരിക്കുന്നത്. 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' (BSOD) എന്ന ബഗ് കാരണം, ലോകത്തെമ്പാടുമുള്ള നിരവധി കമ്പനികളാണ് രാവിലെ മുതൽ പ്രശ്നത്തിലായത്. അമേരിക്ക തൊട്ട് ഓസ്ട്രേലിയ വരെയുള്ള മുഴുവൻ ലോക രാജ്യങ്ങളിലേയും സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും സ്വകാര്യ കമ്പനികളും വരെ കുറേ നേരത്തേക്ക് വലിയ പ്രതിസന്ധിയാണ് നേരിട്ടത്.
എന്താണ് 'ക്രൗഡ് സ്ട്രൈക്ക്'
യുഎസിലെ ഓസ്റ്റിൻ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ സൈബർ സുരക്ഷാ സാങ്കേതിക കമ്പനിയാണ് 'ക്രൗഡ് സ്ട്രൈക്ക് ഹോൾഡിംഗ്സ് ഇൻകോർപറേറ്റ്സ്'. സൈബർ സെക്യൂരിറ്റി മേഖലയിൽ സൈബർ ആക്രമണം, ഇൻ്റലിജൻസ് ഭീഷണി, പെനെട്രേഷൻ വർക്ക്‌ലോഡ്, എൻഡ് പോയിൻ്റ് സുരക്ഷ എന്നിവ സംബന്ധിച്ച സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്. ഇവരുടെ ആൻ്റി വൈറസ് അപ്ഡേഷനിൽ സംഭവിച്ച ടെക്നിക്കൽ വീഴ്ചയാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങൾ ഇന്ന് നേരിടുന്നത്.
ക്രൗഡ് സ്ട്രൈക്കിനെ എങ്ങനെ മറികടക്കാം?
ഇത്തരം ഹാർഡ്‌വെയർ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ അതിവേഗം മറികടക്കാവുന്നതേയുള്ളൂ. നിങ്ങൾ അടുത്തിടെ പുതിയ ഹാർഡ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും, ബ്ലൂ സ്‌ക്രീൻ പിശക് നേരിടുകയും ചെയ്‌താൽ, നിങ്ങളുടെ കംപ്യൂട്ടർ ഷട്ട് ഡൗൺ ചെയ്‌ത് പുതിയ ഹാർഡ്‌വെയർ നീക്കം ചെയ്‌ത് പുനരാരംഭിക്കാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സിസ്റ്റം റീസ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ, സേഫ് മോഡിൽ പ്രവർത്തനം ആരംഭിക്കാം.
വിൻഡോസിലെ സേഫ് മോഡിൽ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാം?
വിൻഡോസ് അപ്‌ഡേറ്റിലൂടെ ഏറ്റവും പുതിയ പാച്ചുകൾ ഉപയോഗിച്ച് വിൻഡോസ് അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ സോഴ്സുകൾ തേടുകയോ, അതുമല്ലെങ്കിൽ മുമ്പത്തെ റീസ്റ്റോറിംഗ് പോയിൻ്റിലേക്ക് വിൻഡോസ് പുനഃസ്ഥാപിക്കുകയോ ആണ് വേണ്ടത്.
ഈ ശ്രമങ്ങളിലൂടെയും 'ബ്ലൂ സ്‌ക്രീൻ എറർ' പരിഹരിക്കപ്പെടുന്നില്ലെങ്കിൽ, ഗെറ്റ് ഹെൽപ്പ് ആപ്പിൽ ലഭ്യമായ ബ്ലൂ സ്‌ക്രീൻ ട്രബിൾഷൂട്ടർ ഉപയോഗിക്കുക