ഷിരൂർ ദൗത്യം: ഇന്നത്തെ തെരച്ചിൽ പ്രതീക്ഷ നൽകുന്നത്: അർജുൻ്റെ സഹോദരി അഞ്ജു

സതീഷ് സെയിൽ എംഎൽഎയുടെ ഇടപെടൽ തെരച്ചിൽ തുടങ്ങാൻ സഹായിച്ചുവെന്നും തെരച്ചിലിനായി നേവി വരുമെന്നായിരുന്നു പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു
ഷിരൂർ ദൗത്യം: ഇന്നത്തെ തെരച്ചിൽ പ്രതീക്ഷ നൽകുന്നത്: അർജുൻ്റെ സഹോദരി അഞ്ജു
Published on

ഷിരൂർ ദൗത്യത്തിൻ്റെ ഭാഗമായി ഇന്ന് ഗംഗാവലി പുഴയിൽ നടന്ന തെരച്ചിൽ പ്രതീക്ഷ നൽകുന്നതാണെന്ന് അർജുൻ്റെ സഹോദരി അഞ്ജു. തെരച്ചിൽ തുടരണമെന്നും നേവികൂടി വരുമെന്നാണ് പ്രതീക്ഷയെന്നും അർജുൻ്റെ സഹോദരി അഞ്ജു പ്രതികരിച്ചു. സതീഷ് സെയിൽ എംഎൽഎയുടെ ഇടപെടൽ തെരച്ചിൽ തുടങ്ങാൻ സഹായിച്ചുവെന്നും തെരച്ചിലിനായി നേവി വരുമെന്നായിരുന്നു പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു.

കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് ഷിരൂരിൽ തെരച്ചിൽ പുനരാരംഭിച്ചത്. ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തിയിരുന്നു. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുൻ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. ഈശ്വർ മാൽപെയും സംഘത്തിൻ്റെ കൂടെ തെരച്ചിലിനിറങ്ങിയിരുന്നു. ഗംഗാവലിയിൽ ഇന്ന് നടത്തിയ തെരച്ചിൽ അവസാനിപ്പിച്ചു.

ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ആവശ്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ഊർജിതമാക്കണമെന്നും കത്തിൽ പിണറായി വിജയന്‍ അഭ്യർഥിച്ചു. അതേസമയം അര്‍ജുനെ കണ്ടെത്തുന്നതിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി അർജുൻ്റെ കുടുംബത്തെ അറിയിച്ചിരുന്നു.  അർജുൻ്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് ഉറപ്പും നൽകിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com