fbwpx
ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ വധം; ഇസ്രയേലിനെതിരെ പ്രതിരോധം കടുപ്പിച്ച് അറബ് മേഖല
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Aug, 2024 01:42 PM

ചൊവ്വാഴ്ച ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുക്കൂറിൻ്റെ ശവസംസ്കാര ചടങ്ങ് ബെയ്റൂട്ടില്‍ നടന്നു

WORLD

ഇസ്മയിൽ ഹനിയയുടെ ശവസംസ്കാരയാത്ര

ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ, ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കൂർ എന്നിവരുടെ വധത്തിന് പിന്നാലെ ഇസ്രയേലിനെതിരായ പ്രതിഷേധം കനക്കുന്നു. തെഹ്റാനിലും ബെയ്റൂട്ടിലും ആയിരങ്ങളാണ് ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധത്തിൻ്റെ ഭാഗമായത്. ഇതോടെ ഗാസയിലെ വെടിനിർത്തലടക്കമുള്ള സമാധാന ശ്രമങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇസ്രയേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ ശവസംസ്കാരയാത്ര ഇന്നലെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിൽ നടന്നിരുന്നു.  ചടങ്ങില്‍ ആയിരങ്ങളാണ് ഇറാന്‍-പലസ്തീന്‍ കൊടികളേന്തി അണിനിരന്നത്. ഇസ്രയേല്‍ വിരുദ്ധ വികാരം പ്രദർശിപ്പിച്ച് ഹമാസ് അനുകൂലികള്‍ തെരുവില്‍ ഇസ്രയേല്‍ പതാകകള്‍ അഗ്നിക്കിരയാക്കി. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയും, നിയുക്ത പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാനും പാർലമെൻ്റ് സ്പീക്കറും ചടങ്ങില്‍ സാന്നിധ്യമറിയിച്ചു.

ബുധനാഴ്ച രാവിലെ നടന്ന ഇറാന്‍റെ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗത്തിൽ ഇസ്രയേലിനെതിരെ ആക്രമണം നടത്തണമെന്ന് ആയത്തുല്ല അലി ഖമേനി ആഹ്വാനം ചെയ്തിരുന്നു. ഹനിയ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച ഉടനെ തന്നെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് അടക്കമുള്ള സുരക്ഷ കൗണ്‍സില്‍ അംഗങ്ങള്‍ ചേർന്ന യോഗത്തിലാണ് പ്രഖ്യാപനം. 

ALSO READ: "ഈ രക്തത്തിനു പ്രതികാരം ചെയ്യേണ്ടത് നമ്മുടെ കടമയാണ്"; ഇസ്രയേലിനെ ആക്രമിക്കാന്‍ ഉത്തരവിട്ട് ആയത്തുല്ല അലി ഖമേനി

ഇതേസമയം, ചൊവ്വാഴ്ച ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുക്കൂറിൻ്റെ ശവസംസ്കാര ചടങ്ങ് ബെയ്റൂട്ടില്‍ നടന്നു. ഇസ്രയേലിനെതിരെ പ്രതികാരം ചെയ്യണമെന്ന ആഹ്വാനമായിരുന്നു ഉന്നത നേതാക്കളടക്കം നൂറോളം ഹിസ്ബുല്ല സംഘം ഒത്തുകൂടിയ ചടങ്ങിൽ ഉയർന്നത്.

അതേസമയം, ഇസ്രയേലിന് നേർക്കുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക്, അത് ഏത് ഭാഗത്തുനിന്നായാലും വലിയ വില നല്‍കേണ്ടി വരും എന്ന പ്രസ്താവനയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. എന്നാല്‍ ഗാസ വിഷയത്തില്‍ ഹമാസിൻ്റെ മധ്യസ്ഥനായി നിലകൊണ്ട ഹനിയയുടെ വധം ഗാസയിലെ വെടിനിർത്തലടക്കമുള്ള സമാധാന ശ്രമങ്ങളെ വീണ്ടും അനിശ്ചിതത്വത്തിലാക്കുകയാണ്.

ALSO READ: അഭയാർഥി ക്യാമ്പിൽ നിന്ന് ഹമാസിലേക്ക്; ആരാണ് ഇസ്മയിൽ ഹനിയ?

ഹമാസിന്‍റെ സൈനിക തലവൻ മുഹമ്മദ് ഡീഫിനെ വധിച്ചെന്ന ഇസ്രയേലിന്‍റെ വെളിപ്പെടുത്തലും, അമേരിക്കയുടേതടക്കം മധ്യസ്ഥ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയാണ്. 90 സാധാരണക്കാർ കൊല്ലപ്പെട്ട ജൂലൈ 13ലെ ഗാസ ആക്രമണം ഡീഫിനെ ലക്ഷ്യം വെച്ചായിരുന്നു എന്നാണ് ഇസ്രയേലിന്‍റെ വെളിപ്പെടുത്തല്‍. ഹമാസ് സൈനിക വിഭാഗം ഖസ്സാം ബ്രിഗേഡിന്‍റെ മേധാവിയും 2000ത്തിന്‍റെ തുടക്കം മുതല്‍ ഹമാസിന്‍റെ സെെനിക നടപടികളുടെ ആസൂത്രകനുമായിരുന്ന ഡീഫിൻ്റെ വധത്തില്‍ ഹമാസ് ഏതുവിധത്തിലായിരിക്കും തിരിച്ചടിക്കുകയെന്നത് ആശങ്കാജനകമാണ്.

Also Read
user
Share This

Popular

KERALA
WORLD
കരുണാകരനെ അട്ടമറിച്ചവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല; സ്വന്തം പാര്‍ട്ടി പോലും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷിച്ചു: ചെറിയാൻ ഫിലിപ്പ്