കുട്ടിയെ കാറിൽ ഇരുത്തി കുന്നംകുളം സ്വദേശിനി സൂപ്പർ മാർക്കറ്റിൽ പോയ സമയത്തായിരുന്നു സംഭവം
കോഴിക്കോട് കുറ്റ്യാടിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആൾ പിടിയിൽ. അടുക്കത്ത് സ്വദേശി വിജീഷ് ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ ആണ് സംഭവം.
കുട്ടിയെ കാറിൽ ഇരുത്തി കുന്നംകുളം സ്വദേശിനി സൂപ്പർ മാർക്കറ്റിൽ പോയ സമയത്തായിരുന്നു സംഭവം. ഈ സമയം അവിടേക്കെത്തിയ പ്രതി കുട്ടിയുമായി കാർ ഓടിച്ചു പോയി.
ഒരു കിലോമീറ്ററിന് അപ്പുറം കുട്ടിയെ ഇയാൾ കാറിൽ നിന്ന് ഇറക്കി വിട്ടു. പിന്നാലെ നാട്ടുകാർ പിന്തുടർന്നു വാഹനം തടഞ്ഞുനിർത്തി പ്രതിയെ പിടികൂടുക ആയിരുന്നു.
പ്രതിയെ കുറ്റ്യാടി പൊലീസിന് കൈമാറി. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും, മോഷണത്തിനും കുറ്റ്യാടി പൊലീസ് ഇയാൾക്കെരിരെ കേസെടുത്തിട്ടുണ്ട്.