fbwpx
കാലാവധി അവസാനിക്കാൻ രണ്ട് വർഷം ബാക്കി; ബംഗ്ലാദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് താലൂക്ദർ രാജി സമർപ്പിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Aug, 2024 05:29 PM

വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

WORLD

അബ്ദുർ റൗഫ് താലൂക്ദർ


രാജ്യത്ത് പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ ബംഗ്ലാദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് താലൂക്ദർ രാജി സമർപ്പിച്ചു. പ്രക്ഷോഭക്കാർ സെൻട്രൽ ബാങ്ക് ആസ്ഥാനത്തേക്ക് രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തിയതിനു പിന്നാലെയാണ് ബാങ്ക് ഗവർണർ രാജി സമർപ്പിച്ചത്. കാലാവധി അവസാനിക്കാൻ രണ്ട് വർഷം ശേഷിക്കെയാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജിക്കത്ത് നൽകിയത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, റൗഫ് രാജി സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്‍റെ സീനിയോരിറ്റി കണക്കിലെടുത്ത് രാജി സ്വീകരിക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സാമ്പത്തിക മന്ത്രാലയം ഉപദേഷ്ടാവ് സലേഹുദ്ദീൻ അഹമ്മദ് പറഞ്ഞു. 

അതേസമയം,  ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളില്‍ വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസെദ് ജോയ് രംഗത്തെത്തിയിരുന്നു. പാകിസ്ഥാൻ്റെ ഇൻ്റർ സർവീസ് ഇൻ്റലിജൻസും ഇതിൽ പങ്കാളികളാണെന്നും സജീബ് ആരോപിച്ചു. പ്രക്ഷോഭം ശക്തമാക്കാൻ ഷെയ്ഖ് ഹസീനയുടെ പ്രസ്താവന വളച്ചൊടിച്ചെന്നും സജീബ് വസെദ് പറഞ്ഞു.

ALSO READ: "പാക് രഹസ്യാന്വേഷണ ഏജൻസികൾക്കും ബംഗ്ലാദേശ് പ്രക്ഷോഭങ്ങളിൽ പങ്കുണ്ട്"; ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ്

ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾ തുടരാൻ ഒരു കാരണവുമുണ്ടായിരുന്നില്ല. കാരണം, ഹസീന സർക്കാർ സംവരണം നിർബന്ധമാക്കിയിരുന്നില്ല. 2018ൽ ആദ്യ സംവരണ പ്രതിഷേധം നടന്നപ്പോൾ തന്നെ സർക്കാർ സംവരണം എടുത്തുകളഞ്ഞിരുന്നെന്നും സജീബ് പറയുന്നു.

എന്നാൽ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങുമെന്നും മകൻ സജീബ് വാസെദ് ജോയ് വ്യക്തമാക്കി. നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ് നടത്തിയേക്കാവുന്ന സാഹചര്യത്തിലാണ് ഹസീന തിരിച്ച് ബംഗ്ലാദേശിലേക്ക് തിരിച്ചുപോവുമെന്ന് മകൻ പ്രഖ്യാപിച്ചത്. നിലവിൽ ഇന്ത്യയിലാണ് ഹസീന അഭയം പ്രാപിച്ചിരിക്കുന്നത്.


KERALA
ആറ് വര്‍ഷം മുമ്പ് നടന്ന അരുംകൊല, മൂന്ന് വര്‍ഷം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലപാതകം നാള്‍വഴി
Also Read
user
Share This

Popular

KERALA
KERALA
പെരിയ ഇരട്ടക്കൊലപാതകം: ശിക്ഷയിൽ ഇളവ് വേണം, കോടതിയിൽ കുടുംബ പ്രാരാബ്ധങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതികൾ