ജില്ലയിൽ 3000 ത്തിലധികം കർഷകർക്ക് നോട്ടീസ് ലഭിച്ചതായാണ് അറിയുന്നത്. കുടിയറ്റ കർഷക മേഖലകളിലെയും വായ്പയെടുത്ത കര്‍ഷകര്‍ക്ക് പലിശയും കൂട്ടുപലിശയും ഉള്‍പ്പെടെ വന്‍തുകയാണ് കുടിശികയായിട്ടുള്ളത്.
വയനാട്ടിൽ ജപ്തി നടപടികളുമായി ബാങ്കുകൾ . തിരിച്ചടവ് മുടങ്ങിയ നിരവധി കർഷകരുടെ പുരയിടങ്ങളിൽ നിയമ നടപടി പരസ്യപെടുത്തിയ ബാനറുകൾ സ്ഥാപിച്ചു. വായ്പ പുതുക്കുകയോ അടച്ചുതീര്‍ക്കുകയോ ചെയ്യാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ബാങ്കുകളുടെ തീരുമാനം.
വയനാട്ടിലെ കുടിയേറ്റ മേഖലകളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ വായ്പാകുടിശിക മുടങ്ങിയ കര്‍ഷകരുടെ പേരില്‍ നിയമനടപടിക്കൊരുങ്ങി ബാങ്കുകൾ. മാസങ്ങൾക്ക് മുമ്പ് ജപ്തി നടപടികളുമായി ബാങ്കുകള്‍ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ ജപ്തി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടികളും കര്‍ഷകസംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു . തുടർന്ന് താല്‍ക്കാലികമായി ബാങ്കുകൾ നിര്‍ത്തിവെച്ചിരുന്ന ജപ്തി നടപടികളാണ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുള്ളൻകൊല്ലി പഞ്ചായത്തിലെ സുരഭിക്കവലയിൽ കേരളാ ബാങ്ക് ജപ്തി നടപടികളുമായി ബന്ധപ്പെട്ട് കർഷകൻ്റെ കൃഷിയിടത്തിൽ ബാനർ സ്ഥാപിച്ചു.കാർഷിക വിളവെടുപ്പ് സീസൺ വരെ കാലവധി ചോദിച്ചിട്ടും ബാങ്കുകൾ സാവകാശം നൽകുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം.
എന്നാൽ വായ്പാകുടിശികയുള്ള കര്‍ഷകരുടെ വീടുകളിലെത്തി , വായ്പ പുതുക്കുകയോ അടച്ചുതീര്‍ക്കുകയോ ചെയ്യാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ധനകാര്യസ്ഥാപനങ്ങൾ എന്ന നിലയ്ക്ക് അവരുടെ നിലപാട് .കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കുടിയേറ്റമേഖലയിലെ ഭൂരിഭാഗം കര്‍ഷകരും.
കടുത്ത സാമ്പത്തികപ്രതിസന്ധിയിലായ ഈ സാഹചര്യത്തില്‍ വായ്പ ഒരു കാരണവശാലും അടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ജില്ലയിൽ 3000 ത്തിലധികം കർഷകർക്ക് നോട്ടീസ് ലഭിച്ചതായാണ് അറിയുന്നത്. കുടിയറ്റ കർഷക മേഖലകളിലെയും വായ്പയെടുത്ത കര്‍ഷകര്‍ക്ക് പലിശയും കൂട്ടുപലിശയും ഉള്‍പ്പെടെ വന്‍തുകയാണ് കുടിശികയായിട്ടുള്ളത്.