കുളപ്പുള്ളിയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

തൃക്കടീരി കീഴൂർ സ്വദേശിയായ അഫ്‌സലാണ് (30) മരിച്ചത്
കുളപ്പുള്ളിയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
Published on

പാലക്കാട് കുളപ്പുള്ളി പാതയിൽ കൂനത്തറയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃക്കടീരി കീഴൂർ സ്വദേശിയായ അഫ്‌സലാണ് (30) മരിച്ചത്. അഫ്‌സൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

രാവിലെ ഏഴരയോടെ കൂനത്തറ ആശാദീപം വളവിലാണ് അപകടം സംഭവിച്ചത്. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്.

READ MORE: മുതലപ്പൊഴിയിൽ മത്സ്യബന്ധനവള്ളം മറിഞ്ഞു; ഒരാളെ കാണാതായി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com