ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈ-തിരുവനന്തപുരം വിമാനം അടിയന്തര ലാൻഡിങ് നടത്തി. AI 657 വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.
രാവിലെ 8.01നായിരുന്നു അടിയന്തര ലാൻഡിങ് . കർശന സുരക്ഷയിലായിരുന്നു ലാൻഡിങ്. നിലവിൽ ഐസൊലേഷൻ ബേയിലാണ് വിമാനമുള്ളത്. 135 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ എല്ലാവരേയും പുറത്തിറക്കി.
ബോംബ് ഭീഷണി ലഭിച്ചത് വിമാനത്തില്‍ നിന്ന് കണ്ടെത്തിയ കത്തില്‍ എന്നാണ് സൂചന. പൈലറ്റ് ഇക്കാര്യം അറിയിച്ചതിനെ തുടർന്നായിരുന്നു എമർജൻസി ലാൻഡിങ്.
ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഭവത്തെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള മറ്റ് വിമാനങ്ങളും വൈകും.
Also Read: തിരുവനന്തപുരത്ത് നിന്നും കാണാതായ തസ്മിതിനെ കണ്ടെത്തി