
ധനമന്ത്രി നിര്‍മല സീതാരാമന്റെ ഏഴാം ബജറ്റില്‍ നികുതി സമ്പ്രദായത്തില്‍ മധ്യവര്‍ഗത്തിന് ആശ്വസിക്കാന്‍ പ്രത്യേകിച്ച് ഒന്നുമില്ല. പുതിയ നികുതി സമ്പ്രദായത്തില്‍ മാറ്റങ്ങളുണ്ടെങ്കിലും പഴയ നികുതി സമ്പ്രദായത്തില്‍ കാര്യമായ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
പുതിയ സ്‌കീമിലുള്ള മൂന്ന് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
പുതിയ സ്‌കീമില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് ആദായനികുതിയില്‍ 17,500 രൂപ ലാഭിക്കാമെന്നും ഇത് നാലുകോടി മാസവരുമാനക്കാര്‍ക്ക് ഇത് ഗുണംചെയ്യുമെന്നുമാണ് ധനമന്ത്രി പറയുന്നത്. ആദായ നികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000-ത്തില്‍നിന്ന് 75,000-മായി ഉയര്‍ത്തി. പുതിയ നികുതി ഘടനസ്വീകരിച്ചവര്‍ക്കാണ് ഈ ഇളവ്. പഴയ സ്‌കീമിലുള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും.