സംസ്ഥാനത്ത് ട്രെയിൻ ​സ‍ർവീസുകളിൽ മാറ്റം; നാല് ട്രെയിനുകൾ പൂർണമായും പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയിൽ ട്രാക്കിൽ വെള്ളം കയറിയതാണ് ട്രെയിൻ റദ്ദാക്കാൻ കാരണം.
സംസ്ഥാനത്ത് ട്രെയിൻ ​സ‍ർവീസുകളിൽ മാറ്റം; നാല് ട്രെയിനുകൾ പൂർണമായും പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി
Published on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, വിവിധ ഭാ​ഗങ്ങളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടും. വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയിൽ ട്രാക്കിൽ വെള്ളം കയറിയതോടെ  നാല്ണ് ട്രെയിനുകൾ പൂർണമായും റദ്ദാക്കി.

പൂ‍ർണമായും റദ്ദാക്കിയ ട്രെയിനുകൾ
- 06445 ഗുരുവായൂർ-തൃശൂർ ഡെയ്‌ലി എക്‌സ്പ്രസ്
- 06446 തൃശൂർ - ഗുരുവായൂർ ഡെയ്‌ലി എക്‌സ്പ്രസ്
- 06497 ഷൊർണൂർ-തൃശൂർ ഡെയ്‌ലി എക്‌സ്പ്രസ്
- 06495 തൃശൂർ - ഷൊർണൂർ ഡെയ്‌ലി എക്‌സ്പ്രസ്

പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂർ വരെ മാത്രമായിരിക്കും സ‍ർവീസ് നടത്തുക. കണ്ണൂർ-ആലപ്പുഴ ഇൻ്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ-കന്യാകുമാരി, പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകളും ഷൊർണൂർ വരെ മാത്രമായിരിക്കും സർവീസ് നടത്തുക. കോട്ടയം- നിലമ്പൂർ റോഡ് എക്‌സ്പ്രസ് അങ്കമാലി വരെയായിരിക്കും സർവീസ് നടത്തുക.

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും. കന്യാകുമാരി-മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്പ്രസ് ഷൊർണ്ണൂരിൽ നിന്നും, നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസ് അങ്കമാലിയിൽ നിന്നും യാത്ര തുടങ്ങും. ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്‌സ്‌പ്രസ് ചാലക്കുടിയിൽ നിന്നാണ് സർവീസ് തുടങ്ങുക. ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ് ഷൊർണൂരിൽ നിന്നും, പാലക്കാട് - തിരുനെല്ലി എക്‌സ്പ്രസ് ആലുവയിൽ നിന്നും പുറപ്പെടും.

മണ്ണിടിച്ചിലിനെത്തുടർന്ന് ഷൊർണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു. മാന്നനൂരിൽ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം. തൃശൂർ അകമലയിൽ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മഴവെള്ളം കുത്തി ഒലിച്ചതിനെ തുടർന്ന് ട്രാക്കിൻ്റെ താഴെയുള്ള മണ്ണും കല്ലുമടക്കം ഒലിച്ചു പോയതിനാൽ ഈ വഴി ഉള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തി വെച്ചിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com