ചൂരൽമല ദുരന്തം: ദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളി കേരളബാങ്ക്

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു
ചൂരൽമല ദുരന്തം: ദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളി കേരളബാങ്ക്
Published on

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും, ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുവാൻ തീരുമാനിച്ച് കേരള ബാങ്ക്. ബാങ്ക് ഭരണസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഇതിന് പുറമേ,കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ ‍അഞ്ചു ദിവസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ട്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ വായ്പകൾ എഴുതിത്തള്ളുവാൻ ആവശ്യപ്പെട്ട് ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും കത്തയയ്ക്കുവാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ക്യംപിൽ കഴിയുന്നവരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു. പരാതി ലഭിക്കുകയാണെങ്കിൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.


Also Read: ദുരന്ത ഭൂമിയിൽ ബാക്കിയായത്...; മണ്ണിലലിഞ്ഞ ചൂരൽമല, സമാനതകളില്ലാത്ത രക്ഷാദൗത്യം, കഥപറയുന്ന ചിത്രങ്ങൾ


Related Stories

No stories found.
News Malayalam 24x7
newsmalayalam.com