വിദ്യാർഥികളുടെ ആക്രമണം മാനസികവും ശാരീരികവുമായ ആഘാതം സൃഷ്ടിച്ചതായും കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും അധ്യാപകൻ അറിയിച്ചു
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ അധ്യാപകനെ വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് പരാതി. അസോസിയേറ്റ് പ്രൊഫസർ ഡോ.ആർ ബിജുവാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്.
വിദ്യാർഥികൾ ഇരുചക്ര വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയത് വിലക്കിയതിനാണ് തന്നെ ആക്രമിച്ചതെന്ന് പ്രൊഫസർ ആർ ബിജു പരാതിയിൽ വ്യക്തമാക്കി.
വിദ്യാർഥികളുടെ ആക്രമണം മാനസികവും ശാരീരികവുമായ ആഘാതം സൃഷ്ടിച്ചതായും കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും അധ്യാപകൻ അറിയിച്ചു.