fbwpx
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ യുപിഎസ്‌സി വഴി ലാറ്ററൽ എൻട്രി നിർദ്ദേശിച്ചിരുന്നു: റിപ്പോർട്ട്
logo

ന്യൂസ് ഡെസ്ക്

Posted : 23 Aug, 2024 11:50 AM

2011 ജനുവരിയിൽ മൻമോഹൻ സിംഗ് സർക്കാർ, "സ്വകാര്യ മേഖലകളിൽ നിന്നുള്ള ലാറ്ററൽ ഇൻഡക്ഷനായി" ജോയിൻ്റ് സെക്രട്ടറി തലത്തിൽ 10% തസ്തികകൾ കൊണ്ടുവരാൻ നിർദ്ദേശിച്ചിരുന്നതായാണ് വിവരം.

NATIONAL




കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ യുപിഎസ്‌സി വഴി ലാറ്ററൽ എൻട്രി നിർദ്ദേശിച്ചിരുന്നതായി റിപ്പോർട്ട്. യുപിഎ സർക്കാർ ഭരണത്തിൻ്റെ അവസാനഘട്ടത്തിൽ യുപിഎസ്‌സി വഴി ജോയിൻ്റ് സെക്രട്ടറി തലത്തിൽ ലാറ്ററൽ എൻട്രി നിർദ്ദേശിച്ചിരുന്നതായാണ് കണ്ടെത്തൽ. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ഇപ്പോൾ പിൻവലിച്ച വിജ്ഞാപനത്തിൽ ജോയിൻ്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ ലാറ്ററൽ എൻട്രി വഴി നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തീരുമാനം വിവാദമായ സാഹചര്യത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. 


യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ഇപ്പോൾ പിൻവലിച്ച വിജ്ഞാപനത്തിൽ ജോയിൻ്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ ലാറ്ററൽ എൻട്രി വഴി നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായി വിമർശിച്ചിരുന്നു. ഇത് ഒബിസി, എസ്‌സി, എസ്ടി എന്നിവയുടെ സംവരണാവകാശങ്ങളെ ഇല്ലാതാക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. പ്രതിഷേധം ശക്തമായതോടെ ഇത് തീരുമാനം പിൻവലിക്കാൻ മോദി സർക്കാർ നിർബന്ധിതരാകുകയായിരുന്നു.

കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ-രണ്ടാം സർക്കാരും ഇത് നിർദ്ദേശിച്ചിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2011 ജനുവരിയിൽ മൻമോഹൻ സിംഗ് സർക്കാർ, "സ്വകാര്യ മേഖലകളിൽ നിന്നുള്ള ലാറ്ററൽ ഇൻഡക്ഷനായി" ജോയിൻ്റ് സെക്രട്ടറി തലത്തിൽ 10% തസ്തികകൾ കൊണ്ടുവരാൻ നിർദ്ദേശിച്ചിരുന്നതായാണ് വിവരം. ഏതെങ്കിലും സർക്കാർ സേവനങ്ങളിൽ “എൻകാഡ്” ചെയ്യാത്ത സാങ്കേതികമോ പ്രത്യേകമോ ആയ വൈദഗ്ധ്യം/പരിജ്ഞാനം ആവശ്യമുള്ള നിരവധി തസ്തികകൾ കരാറടിസ്ഥാനത്തിൽഅനുയോജ്യരായ ഉദ്യോഗാർത്ഥികളെ കൊണ്ട് നികത്താൻ കമ്മീഷൻ പിഎംഒയോട് ശുപാർശ ചെയ്തിരുന്നു.


Also Read : ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്രം പിൻവാങ്ങുന്നു; പരസ്യം പിൻവലിക്കാൻ നിർദേശം


വിവിധ മന്ത്രാലയങ്ങളോടും വകുപ്പുകളോടും ആവശ്യമുള്ള തസ്തികകൾ കണ്ടെത്തി വിജ്ഞാപനം നൽകാൻ ആ കാലത്ത് തന്നെ ആവശ്യപ്പെട്ടിരുന്നു. 2014 ജൂണിൽ നിർദേശം പുനഃക്രമീകരിച്ചെങ്കിലും, ഔദ്യോഗിക രേഖകൾ പ്രകാരം, വളരെ കുറച്ച് പ്രതികരണങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നതു കൊണ്ട് ആ തീരുമാനം നടപ്പായില്ല എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളിൽ കോൺട്രാക്ട് ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനായിരുന്നു ഇത്തവണ കേന്ദ്ര നീക്കം. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവര്‍ ഉയർത്തിയത്. യുപിഎസ്‍സിക്ക് പകരം ആർഎസ്എസ് വഴി സർക്കാർ ജോലികളിൽ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുന്നെന്നാണ് രാഹുൽ വിമര്‍ശിച്ചത്.

ഇത് സംവരണം തട്ടിയെടുക്കാനുള്ള നീക്കമാണെന്നും ഉന്നത തസ്തികകളിൽ നിന്നും പിന്നോക്ക വിഭാഗങ്ങളെ തഴയുകയാണെന്നും രാഹുൽ ആരോപിച്ചിരുന്നു. ബിജെപിയുടെ ബിഹാർ സഖ്യകക്ഷിയായ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും കേന്ദ്ര നീക്കത്തെ വിമർശിച്ചിരുന്നു.ഏത് സർക്കാർ നിയമനത്തിലും സംവരണ വ്യവസ്ഥകൾ ഉണ്ടായിരിക്കണമെന്നും. ഈ തീരുമാനം ആശങ്കാജനകമാണെന്നും,” പാസ്വാൻ പ്രതികരിച്ചതായി പറഞ്ഞതായി വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

വിമർശനങ്ങൾ രൂക്ഷമായതോടെ കേന്ദ്ര സർക്കാർ ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് പിൻവാങ്ങി. ഇതുമായി ബന്ധപ്പെട്ട് നൽകിയിരുന്ന പരസ്യം പിൻവലിക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് (യുപിഎസ്‌സി)നിർദേശം നൽകി.

KERALA
മുണ്ടക്കൈ പുനരധിവാസം: ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല; എല്ലാ ദുരന്തബാധിതരെയും കാണുന്നത് ഒരുപോലെ: കെ. രാജന്‍
Also Read
user
Share This

Popular

KERALA
KERALA
മുണ്ടക്കൈ പുനരധിവാസം: ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല; എല്ലാ ദുരന്തബാധിതരെയും കാണുന്നത് ഒരുപോലെ: കെ. രാജന്‍