

ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. കേന്ദ്ര സർക്കാർ സ്വതന്ത്ര വിദേശനയം സ്വീകരിക്കാത്തതാണ് കശ്മീരിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഡി.രാജ വിമർശിച്ചു. ഡൊണാൾഡ് ട്രംപിനെ പോലുള്ള ആളുകളുടെ താൽപര്യങ്ങൾക്ക് മോദി വഴങ്ങി. അമേരിക്കൻ ഇംപീരിയൽ ലിസ്റ്റുകൾക്ക് വേണ്ടി വിദേശങ്ങൾ സ്വീകരിച്ചുവെന്നും രാജ വിമർശനമുന്നയിച്ചു.
ഭരണഘടന എങ്ങനെ വായിക്കണം എന്ന് മോദിയും അമിത് ഷായും പഠിക്കണമെന്നും, രാജ്യത്തിൻ്റെ വൈവിധ്യം തിരിച്ചറിയാൻ കേന്ദ്ര സർക്കാരിന് സാധിക്കണമെന്നും രാജ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭയ്ക്കും സർക്കാരിനും അധികാരം നൽകാൻ ബിജെപി സർക്കാർ തയ്യാറല്ല. ജമ്മുകശ്മീരിലെ ജനങ്ങളുമായി സംവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഡി. രാജ അറിയിച്ചു.
കശ്മീരിലെ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും, തീവ്രവാദി ആക്രമണത്തിന് പിന്നിൽ ആരാണ് എന്നുമാണ് എല്ലാവരും ചോദിക്കുന്നതെന്നും ഡി.രാജ പറഞ്ഞു. ഭീകരാക്രമണത്തിൽ ആക്രമണത്തിൽ 28 നിരപരാധികളാണ് കൊല്ലപ്പെട്ടത്. ബിജെപി അധികാരത്തിൽ വന്നപ്പോൾ ആർട്ടിക്കിൾ 370 എടുത്തുമാറ്റി, അവർ ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവിയും എടുത്തുമാറ്റിയെന്നും ഡി. രാജ പറഞ്ഞു.
വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന് വർഗീയത തടയാൻ സാധിച്ചു. ഏറ്റവും നല്ല ക്രമസമാധാന നിലയുള്ള സംസ്ഥാനമായതിനാൽ കേരളം ശാന്തമായി ജീവിക്കാൻ സാധിക്കും. എന്നാൽ ഇതൊന്നും പുറത്തു വരരുത് എന്ന നിലപാടാണ് വികസന വിരുദ്ധർക്കുള്ളത്. മാറ്റം ആരും അറിയരുത് എന്ന് നിർബന്ധമുള്ളവരുണ്ട്. അവർ ഇതെല്ലാം മറച്ചുവയ്ക്കുകയാണെന്നും രാജ അഭിപ്രായപ്പെട്ടു.