പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ സിപിഎം നേതാക്കളും. 24 പേരുണ്ടായിരുന്ന കേസിൽ പത്ത് പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പതിനാല് പേരിൽ പത്ത് പേർക്ക് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരില്‍ ഒന്നാം പ്രതി പീതാംബരന്‍ പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ്.
ശിക്ഷിക്കപ്പെട്ട 14 പേരില്‍ നാല് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് ഇരുപതാം പ്രതി കെ.വി. കുഞ്ഞിരാമന്‍. അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കെ. മണികണ്ഠന്‍ ഡി.വൈ.എഫ്.ഐ നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്. പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് രാഘവന്‍ വെളുത്തോളി.
ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍:
1. എ. പീതാംബരന്‍
2. സജി സി. ജോര്‍ജ്
3. കെ.എം. സുരേഷ്
4. കെ. അനില്‍ കുമാര്‍
5. ജിജിന്‍
6. ആര്‍. ശ്രീരാഗ്
7. എ. അശ്വിന്‍
8. സുബീഷ്
9. രഞ്ജിത് ടി
10. എ. സുരേന്ദ്രന്‍
Also Read: ആറ് വര്‍ഷം മുമ്പ് നടന്ന അരുംകൊല, മൂന്ന് വര്‍ഷം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലപാതകം നാള്‍വഴി
അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടവര്‍:
കെ. മണികണ്ഠന്‍
കെ.വി. കുഞ്ഞിരാമന്‍
രാഘവന്‍ വെളുത്തോളി
ഭാസ്‌കരന്‍ വെളുത്തോളി