fbwpx
ഒറ്റ ദിവസം കൊണ്ട് 'ഡയമണ്ട് ബട്ടൺ'; 24 മില്യനും കടന്ന് സബ്‌സ്ക്രൈബേഴ്സ്; യൂട്യൂബിന് 'തീയിട്ട്' ക്രിസ്റ്റ്യാനോ!
logo

ന്യൂസ് ഡെസ്ക്

Posted : 22 Aug, 2024 11:20 PM

'യു.ആർ. ക്രിസ്റ്റ്യാനോ' എന്ന പേര് നൽകിയിരിക്കുന്ന ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തവരുടെ എണ്ണം വ്യാഴാഴ്ച രാത്രി പതിനൊന്നോടെ 24 മില്യൺ പിന്നിട്ടിട്ടുണ്ട്

SOCIAL MEDIA

CR7


22 മിനിറ്റിൽ സിൽവർ ബട്ടൺ, 90 മിനിറ്റിൽ ഗോൾഡൻ ബട്ടൺ, 12 മണിക്കൂറിൽ ഡയമണ്ട് ബട്ടൺ... യൂട്യൂബിന് 'തീയിട്ട്', പ്ലാറ്റ്‌ഫോമിൻ്റെ ഇന്നേ വരെയുള്ള സർവകാല റെക്കോർഡുകളെല്ലാം 24 മണിക്കൂറിനകം തിരുത്തിക്കുറിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. 'യു.ആർ. ക്രിസ്റ്റ്യാനോ' എന്ന പേര് നൽകിയിരിക്കുന്ന ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തവരുടെ എണ്ണം വ്യാഴാഴ്ച രാത്രി 11 മണിയോടെ 24 മില്യൺ പിന്നിട്ടിട്ടുണ്ട്.

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ലോകമെമ്പാടുമുള്ള തൻ്റെ ആരാധകർക്ക് മുന്നിൽ യൂട്യൂബ് ചാനലുമായി ക്രിസ്റ്റ്യാനോ അവതരിച്ചത്. “കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവിൽ എൻ്റെ യൂട്യൂബ് ചാനൽ എത്തിയിരിക്കുന്നു. ഈ പുതിയ യാത്രയിൽ എന്നോടൊപ്പം ചേരൂ..." എക്‌സിലൂടെ റൊണാൾഡോ നടത്തിയ ആഹ്വാനം ആരാധകർ ഏറ്റെടുത്തതോടെ യൂട്യൂബിൻ്റെ മുൻകാല റെക്കോർഡുകളെല്ലാം താഴെവീണിട്ടുണ്ട്.

യൂ ട്യൂബിൽ ഏറ്റവും വേഗത്തിൽ ഒരു മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടുന്ന ചാനലെന്ന റെക്കോർഡ് സ്വന്തം പേരിലാക്കാൻ റൊണാൾഡോയ്ക്ക് 90 മിനുറ്റ് പോലും വേണ്ടി വന്നില്ല. സബ്സ്ക്രൈബ് ചെയ്യൂ എന്നതിന് പകരം തൻ്റെ വിഖ്യാതമായ ശൈലിയുമായി ചേർത്ത് 'സ്യൂ ബ്സ്ക്രൈബ്' എന്നാണ് താരം കുറിച്ചത്. വൺ മില്യൺ റെക്കോർഡിന് പിന്നാലെ ആരാധകർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ നന്ദിയറിയിച്ചു.

READ MORE: ഒടുവില്‍ ക്രിസ്റ്റ്യാനോയും; യൂട്യൂബ് ചാനല്‍ തുടങ്ങി സൂപ്പർതാരം


വിവിധ പ്ലാറ്റ്ഫോമുകളിലായി സമൂഹ മാധ്യമങ്ങളിൽ 917 മില്യണ്‍ ആളുകൾ പിന്തുടരുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എക്‌സ് പ്ലാറ്റ്‌ഫോമിൽ മാത്രം 112.5 മില്യണും, ഫേസ്ബുക്കിൽ 170 മില്യണും, ഇൻസ്റ്റഗ്രാമിൽ 636 മില്യണുമാണ് സൂപ്പർതാരത്തിന് ഫോളോവേഴ്സായുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ ഫോളോഴേസുള്ള വ്യക്തിയും, കൂടുതൽ പ്രതിഫലം ലഭിക്കുന്ന സ്‌പോര്‍ട്‌സ് താരമെന്ന ഖ്യാതിയും ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തമാണ്.



NATIONAL
പഹല്‍ഗാമിലെ തീവ്രവാദ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആർഎഫ്; ആരാണ് 'ദി റെസിസ്റ്റൻസ് ഫ്രണ്ട്'?
Also Read
user
Share This

Popular

NATIONAL
KERALA
പഹൽഗാമിലെ ഭീകരാക്രമണം: നടുക്കംവിടാതെ രാജ്യം, മരണസംഖ്യ 28 ആയി